ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ടെക്നോ ത്രില്ലര്‍ ചിത്രം അറ്റ് ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ഇതുവരെ കണ്ടതല്ല, ഇനി കാണാനിരിക്കുന്നതാണ് ത്രില്ല് എന്ന സൂചന നല്‍കുന്നതാണ് ടീസര്‍. കരിയറില്‍ തന്നെ ഏറെ വ്യത്യസ്തമായ വേഷ പകര്‍ച്ചയോടെ എത്തുന്ന ഷാജു ശ്രീധറിന്റെ സംഭാഷണ ശകലത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ ഫെബ്രുവരി 18 ന് പുറത്തിറങ്ങും. മാര്‍ച്ചിലാണ് റിലീസ്.
നവാഗതനായ ആകാശ് സെന്നാണ് നായകന്. നായിക റേച്ചല്‍ ഡേവിഡ്. റേച്ചല്‍ ഡേവിഡിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ എ.ഐ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കി അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇന്ത്യന്‍ സിനിമയില്‍ തന്നെ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യമായിട്ടാണ് സിനിമ പോസ്റ്റര്‍ തയ്യാറാക്കുന്നത്.
അനന്തു എസ് കുമാര്‍ എന്ന യുവ കലാകാരനാണ് ഈ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. കോഡുകള്‍ ഉപയോഗിച്ച് പൂര്‍ണമായും എ.ഐയുടെ സഹായത്തോടെ നിര്‍മിച്ച പോസ്റ്ററിന് മാസങ്ങളുടെ പരിശ്രമം വേണ്ടിവന്നു. മൊബൈല്‍ ആപ്പുകളിലൂടെയും മറ്റും എ.ഐ സാങ്കേതികവിദ്യയ്ക്ക് വലിയ സ്വീകര്യത ലഭിക്കുന്ന കാലഘട്ടത്തിലാണ് പുതിയ പരീക്ഷണം ഡോണും അനന്ദുവും ചെയ്തിരിക്കുന്നത്.
മലയാളത്തിലെ ആദ്യ എച്ച്ഡിആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങിയ ടീസറാണ് അറ്റിന്റേത്. ഇന്ത്യയില്‍ ആദ്യമായി റെഡ് വി റാപ്ടര്‍ കാമറയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്.
പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ്. ആകാശ് സെന്‍, ഷാജു ശ്രീധര്‍ എന്നിവവര്‍ക്ക് പുറമെ കന്നഡയിലെ ഹിറ്റ് ചിത്രങ്ങളായ മനസ്മിത, കെ.ടി.എം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ സഞ്ജനയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രവിചന്ദ്രനാണ് ചിത്രത്തിന്റെ ക്യാമറാമാന്. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. ഹുമറും ഷാജഹാനും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്. പി.ആര്.ഒ ആതിര ദില്‍ജിത്ത്.
Recent Comments