ബാഷ് മുഹമ്മദ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം ‘ലവ് ജിഹാദി’ന്റെ രണ്ടാമത്തെ ടീസര്‍ ശ്രദ്ധ നേടുകയാണ്. സുരാജ് വെഞ്ഞാറമൂട്, ഗായത്രി അരുണ്‍ എന്നിവരാണ് ടീസറിലുള്ളത്. ഇരുവരും തമ്മിലുള്ള വളരെ ലളിതവും റൊമാന്റിക്ക് സംഭാഷണം അടങ്ങിയ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സുരാജും ഗായത്രിയും ആദ്യമായി ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഇരുവരുടെയും ഈ കോമ്പിനേഷന്‍ ടീസര്‍, ഇതിനോടകംതന്നെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടി കഴിഞ്ഞു.
മുന്‍പ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍, വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ടീസറില്‍ പര്‍ദ്ദയെ കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും പ്രതിപാദിച്ചത് ചെറിയതോതില്‍ വിവാദത്തിന് വഴിവച്ചിരുന്നു. ലെനയും സിദ്ധിക്കുമായാണ് ആദ്യ ടീസര്‍ എത്തിയിരുന്നത്.
ലുക്കാചുപ്പി എന്ന സിനിമയ്ക്ക് ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ജിഹാദ്. എഡിറ്റിംഗ് മനോജും ഛായാഗ്രഹണം പ്രകാശ് വേലായുധനും സംഗീതം ഷാന്‍ റഹ്മാനും വരികള്‍ ഹരിനാരായണനും നിര്‍വ്വഹിച്ചിരിക്കുന്നു.
Recent Comments