ഗാനരചയിതാവും കവിയുമായ കെ. ജയകുമാര്‍ കഥയും തിരക്കഥയും സംഭാഷണവും ഗാനരചനയും നിര്‍വ്വഹിക്കുന്ന ചിത്രമാണ് കൈലാസത്തിലെ അതിഥി. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രീകരണത്തിന് മുന്നോടിയായി സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കോവളം കബനി ഹൗസില്‍വച്ച് നടന്നു. കോവളവും കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷനുകള്‍ ട്രൈപ്പാള്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ അജിത് കുമാര്‍ എമ്മും എല്‍പി സതീഷും ചേര്‍ന്ന് നിര്‍മ്മിച്ച് അജയ് ശിവറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഛായാഗ്രഹണം അജി വാവച്ചന്, സംഗീതം വിജയ്ചമ്പത്ത്, എഡിറ്റിംഗ് ബിബിന്‍ വിശ്വല്‍ ഡോന്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ശ്രീജിത്ത് സൈമണ്‍, വസ്ത്രാലങ്കാരം ദേവന് കുമാരപുരം, മേക്കപ്പ് ബിനു കരുമം, ആര്‍ട്ട് ഡയറക്ടര്‍ സജിത്ത് ആനയറ, പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്യാം സരസ്, ഗായിക മാതംഗി അജിത് കുമാര്‍, സ്റ്റില്‍സ് സമ്പത്ത് നാരായണന്, അസിസ്റ്റന്റ് ഡയറക്ടര്‍ അഭിഷേക് ശശിധരന്, പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments