മൂന്ന് സംവിധായകന് ചേര്‍ന്ന് ഒരു മലയാള ചലച്ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രം നിഗൂഢം. നിഗൂഢത്തിന്റെ ഷൂട്ടിംഗ് ഇന്നലെ തിരുവനന്തപുരത്ത് ആരംഭിച്ചു.
നവാഗതരായ അജേഷ് ആന്റണി, അനീഷ് വി.ജെ., ബെപ്സണ് നോര്‍ബല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ഇതൊരു ആന്തോളജിയായിട്ടാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. മൂന്ന് ചിത്രം മൂന്ന് സംവിധായകര്‍. പക്ഷേ ഇപ്പോള്‍ ഈ കഥകളെ തമ്മില്‍ കണക്ട് ചെയ്യുന്ന ചില പൊതു ഘടകങ്ങള്‍ കൂടിയുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു സമ്പൂര്‍ണ്ണ ചലച്ചിത്രമാവുകയാണ്. എന്നാല്‍ ഇതിലെ ഓരോ ഭാഗവും ഓരോരുത്തരാണ് സംവിധാനം ചെയ്യുന്നത്.
ഇന്ദ്രന്‍സും ഗൗതമി നായരും സെന്തില്‍കൃഷ്ണയും സ്വര അരുണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു കഥ സംവിധാനം ചെയ്യുന്നത് അനീഷ് ആണ്. ബെപ്സണ് നോര്‍ബല്‍ സംവിധാനം ചെയ്യുന്ന കഥയിലെ താരനിരക്കാര്‍ അനൂപ് മേനോനും അരിസ്റ്റോ സുരേഷും ശിവകാമിയുമാണ്. സെന്തില്‍കൃഷ്ണ, ദിനേശ് പണിക്കര്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന മൂന്നാമത്തെ കഥ സംവിധാനം ചെയ്യുന്നത് അജേഷ് ആന്റണിയും.
മിസ്ട്രിയാണ് ചിത്രം. ഹൊററിന്റെ അകമ്പടിയുമുണ്ട്. G & G പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ്.കെ. ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സോബിന്‍ സോമനും പ്രൊഡക്ഷന്‍ കണ്ട്രോളര് എസ്. മുരുകനുമാണ്. മേക്കപ്പ് സന്തോഷ് വെണ്‍പകല്‍, കോസ്റ്റിയൂം ബ്യൂസി ബേബിജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശങ്കര്‍ എസ്.കെ., പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഹരി കാട്ടാക്കട, പി.ആര്.ഒ. വാഴൂര്‍ ജോസ്, ഫോട്ടോ അജി മസ്ക്കറ്റ്.
Recent Comments