യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന ‘സന്നിധാനം പി ഒ’ എന്ന സിനിമയുടെ പൂജ ശബരിമല സന്നിധാനത്ത് നടന്നു. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് ഒരു സിനിമയുടെ പൂജ നടക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചു.
പ്രമുഖ സംവിധായകനും നയന്‍താരയുടെ ഭര്‍ത്താവുമായ വിഘ്നേഷ് ശിവ ഫസ്റ്റ് ക്ലാപ് അടിച്ചു. തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ അനന്തഗോപന്‍ സ്വിച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
ശബരിമല പശ്ചാത്തലമായി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് സന്നിധാനം പി.ഒ. ശബരിമലയും അവിടെ ഡോളി ചുമക്കുന്നവരുടെയും കഥ പറയുന്ന ചിത്രം കൂടിയാണിത്. രാജീവ് വൈദ്യയാണ് സംവിധായകന്. സര്‍വ്വത സിനി ഗാരേജ്, ഷിമോഗ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ മധുസൂദന്‍ റാവുവും ഷബീര്‍ പത്താനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിരക്കഥ രാജേഷ് മോഹന്‍, ക്യാമറ വിനോദ് ഭാരതി എ, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്ട്രോളര് റിച്ചാര്‍ഡ്, സ്റ്റില്‍സ് നിദാദ് കെ എന്‍, ഡിസൈന്‍ ആദിന് ഒല്ലൂര്‍, പി.ആര്.ഒ – ശബരി.
Recent Comments