ഷറഫുദ്ദീന്, അനുപമ പരമേശ്വരന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി പെറ്റ് ഡിക്ടറ്റീവ്’. തൃക്കാക്കര ശ്രീവാമനമൂര്‍ത്തി ക്ഷേത്രത്തില്‍ വെച്ച് നടന്ന പൂജാ ചടങ്ങോടെ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നടന് രഞ്ജി പണിക്കരാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. സംവിധായകന് പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീനാണ് ചിത്രം നിര്‍മ്മിക്കുന്നത്. താരം ഈ ചിത്രത്തിലൂടെ നിര്‍മ്മാണ രംഗത്തേയ്ക്ക് ചുവടുവെച്ചിരിക്കുകയാണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ സ്വീകാര്യത നേടിയിരുന്നു. മാസ് റൊമാന്റിക് കോമഡി എന്റര്ടെയ്നര് ജോണറില്‍ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് ആസ്വാധ്യകരമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ജയ് വിഷ്ണു, ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്, ചിത്രസംയോജനം അഭിനവ് സുന്ദര്‍ നായക്, സംഗീതം രാജേഷ് മുരുഗേശന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിനോ ശങ്കര്‍, ഓഡിയോഗ്രാഫി വിഷ്ണു ശങ്കര്‍, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രണവ് മോഹന്‍, വി.എഫ്.എക്സ് സൂപ്പര്‍വൈസര്‍ പ്രശാന്ത് കെ നായര്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Recent Comments