സൗബിന് ഷാഹിര്‍ നമിതാ പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബന് സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുളന്തുരുത്തിയില്‍ ആരംഭിച്ചു.
ഒരു തികഞ്ഞ കുടുംബകഥയാണ് ചിത്രത്തിന്റെ പ്രമേയം. ബസ് കണ്ടക്ടറായ സജീവന്റെയും ഭാര്യയും മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയുമായ ലിജിമോളുടേയും ജീവിതത്തിലൂടെയുമാണ് കഥ പറയുന്നത്.
ദിലീഷ് പോത്തനും ശാന്തികൃഷ്ണയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോജ് കെ.യു.,
വിനീത് തട്ടില്‍, ദര്‍ശന സുദര്ശന്, ശ്രുതി ജയന്, ആര്യ എന്നിവരും താരനിരയിലുണ്ട്.
ജക്സന് ആന്റണിയുടെ കഥക്ക് അജീഷ് തോമസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മുളന്തുരുത്തി.മാള, അന്നമനട, എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.
പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments