ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിച്ചു. ധനുഷ് തന്നെയാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. രാജ് കിരണും രേവതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പാ പാണ്ടിയായിരുന്നു ആദ്യ ചിത്രം. അതിന്റെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ധനുഷായിരുന്നു.
രണ്ടാമത്തെ ചിത്രത്തിനുവേണ്ടി തിരക്കഥ എഴുതുന്നതും ധനുഷാണ്. പക്ഷേ ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്ച്ചേഴ്സാണ്. ടൈറ്റില്‍ ആയിട്ടില്ല. ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നതും ധനുഷാണ്. എസ്.ജെ. സൂര്യ, സുദീപ് കിഷന്, അപര്‍ണ്ണാ ബാലമുരളി, ദുഷാര എന്നിവരാണ് താരനിരയില്‍ ഉള്ളതെന്നറിയുന്നു. ഏറ്റവും ഒടുവിലായി കാളിദാസ് ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നതായിട്ടാണ് കോളിവുഡ് വാര്‍ത്തകള്‍.
ധനുഷിന്റെ കരിയറിലെ 50-ാമത്തെ ചിത്രംകൂടിയാണിത്. ഷൂട്ടിംഗിന് മുന്നോടിയായി ധനുഷ് തിരുപ്പതിയില്‍ പോയി തല മുണ്ഡനം ചെയ്തിരുന്നു. ചിത്രത്തിലെ തന്റെ കാരക്ടറിന്റെ ഗെറ്റപ്പിനുവേണ്ടി തല മുണ്ഡനം ചെയ്തതാണെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
Recent Comments