ഫ്രണ്ട്ഷിപ് ഡേയില്‍ ആരാധകര്‍ക്ക് സമ്മാനവുമായി എസ്.എസ് രാജമൗലിയുടെ ആര്.ആര്.ആര്. ചിത്രത്തിലെ ദോസ്തി ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. എം.എം. കീരവാണി സംഗീതം നിര്‍വഹിച്ച ഗാനം നാല് ഭാഷകളിലായാണ് ഇറങ്ങിയത്. ഇതിനോടകം തന്നെ ഗാനം ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്.
ഇതിന് മുന്‍പ് ചിത്രത്തിന്റെ മലയാളത്തില്‍ വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്. ഹിന്ദിയില്‍ അമിത് ത്രിവേദിയും, തമിഴില്‍ അനിരുദ്ധും, തെലങ്കില്‍ ഹേമചന്ദ്രയുമാണ് ഗായകര്‍. ഈ സൗഹൃദ ദിനം സാക്ഷിയാകുന്നത് രണ്ട് എതിര്‍ശക്തികളുടെ കൂടിച്ചേരലാണ് എന്ന അടിക്കുറിപ്പിലാണ് രാജമൗലി ഗാനം പങ്കുവെച്ചിരിക്കുന്നത്.
രുധിരം, രൗദ്രം, രണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൊമരു ഭീം, അല്ലൂരി സീതരാമ രാജു എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം പറയുന്നത്. ബാഹുബലിക്കുശേഷം രാജമൗലി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.
അജയ് ദേവ്ഗണ്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വി. വിജയേന്ദ്രപ്രസാദാണ്.
ഷെരുണ് തോമസ്
Recent Comments