മഞ്ജുവാര്യരരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ‘ആയിഷ’ എന്ന ഇന്തോ-അറബിക് ചിത്രത്തിന്റെ സോംങ് ടീസര്‍ റീലീസായി. മഞ്ജുവാര്യരുടെ ജന്മദിനം പ്രമാണിച്ച് റിലീസ് ചെയ്ത ഗാനത്തിന്റെ കോറിയോഗ്രാഫി പ്രഭുദേവയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ബി.കെ. ഹരിനാരായണന് എഴുതിയ വരികള്‍ക്ക് എം. ജയചന്ദ്രന് ഈണം പകരുന്ന് അഹി അജയന് ആലപിച്ച ‘കണ്ണിലെ കണ്ണിലെ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. അറബിയിലും മലയാളത്തിലുമായി ഒരുപിടി ഗാനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. അതിലെ രണ്ട് പാട്ടുകള്‍ ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക ശ്രേയാഘോഷാലാണ്. എം. ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ അറബിയിലും മലയാളത്തിലുമായുള്ള ഗാനങ്ങള്‍ ഉടന്‍ സരിഗമയിലൂടെ പുറത്തിറക്കും.
പ്രേതഭവനം എന്ന് വിശേഷിപ്പിക്കുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന ഈ നാലു നില കൊട്ടാരത്തിലാണ് ആയിഷയുടെ പ്രധാന ലോക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. മലയാളത്തിലും അറബിയിലും നിര്‍മ്മിക്കുന്ന ചിത്രത്തിനു വേണ്ടി ടൈറ്റില്‍ കഥാപാത്രമായ ആയിഷയ്ക്കു വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷയും പഠിച്ചു. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ആയിഷ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്.
രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ(ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന(നൈജീരിയ), സുമയ്യ(യമന്‍), ഇസ്ലാം(സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. രചന ആഷിഫ് കക്കോടി നിര്‍വ്വഹിക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവര്‍ സഹനിര്‍മ്മാതാക്കളുമാണ്.
ബി കെ ഹരിനാരായണന്, സുഹൈല്‍ കോയ എന്നിവര്‍ എഴുതിയ വരികള്‍ക്ക് എം ജയചന്ദ്രന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യന്‍, അറബി പിന്നണി ഗായകര്‍ പാടുന്നു. ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് അപ്പു എന്‍. ഭട്ടതിരി, കലാസംവിധാനം മോഹന്‍ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ബിനു ജി നായര്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍-റഹിം പി എം കെ, പിആര്‍ഒ എ.എസ്. ദിനേശ്.
Recent Comments