പീഡന പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിയായ നടി നല്കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്ന കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എംഎല്‍എയ്ക്കെതിരെ ഡിജിറ്റല്‍ തെളിവുകളുമുണ്ട്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ , അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മുകേഷിനെതിരെ ഗുരുതര ആരോപണമാണ് നടി ഉന്നയിച്ചിട്ടുള്ളത്. കാറില്‍ മുകേഷിനൊപ്പം ലൊക്കേഷനിലേക്ക് പോകുന്നതിനിടെ കടന്നുപിടിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം ബലമായി സ്പര്‍ശിച്ചെന്നും നടി ആരോപിച്ചിട്ടുണ്ട്. ‘നാടകമേ ഉലകം’ എന്ന വിജി തമ്പിയുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്റെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നതെന്നും മുറിയില്‍ അതിക്രമിച്ച് കയറി കടന്നുപിടിച്ചുവെന്നും നടി ആരോപിച്ചിരുന്നു.
നടിയുടെ പരാതിയില്‍ നടന് മണിയന്‍പിള്ള രാജുവിനെതിരെയും കുറ്റപത്രം സമര്‍പ്പിച്ചു. ഫോര്‍ട്ട്കൊച്ചിയിലെ ഹോട്ടലില്‍വച്ച് ശല്യം ചെയ്തെന്നാണ് മണിയന്‍പിള്ള രാജുവിനെതിരായ നടിയുടെ പരാതി.
Recent Comments