സംവിധായകന് ജി. മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ ‘മഹാറാണി’യുടെ രസകരമായ ടീസര്‍ പുറത്തിറങ്ങി. ടീസറിനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി തിരക്കഥയൊരുക്കിയ ചിത്രം എസ്.ബി. ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ 24 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. കാന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംവിധായകന് മാര്‍ത്താണ്ഡന്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
എങ്ങനെയാണ് മഹാറാണി എന്ന സിനിമ ഉണ്ടാകുന്നത്?
ഞാന്‍ ചെയ്യുന്ന സിനിമകളില്‍നിന്ന് വ്യത്യസ്തമായ ഒരു സിനിമ ചെയ്യാനാണ് നോക്കിയത്. അങ്ങനെയൊരു സബ്ജറ്റുമായി രതീഷ് വന്നു. നടന്ന ഒരു സംഭവത്തെ ആധാരമാക്കി വളരെ രസകരമായ രീതിയിലാണ് രതീഷ് ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. പുതുതലമുറയിലെ താരങ്ങളും വേറെ ഒരുപാട് ആര്‍ട്ടിസ്റ്റുകളും ഈ പടത്തിലുണ്ട്. യുവാക്കള്‍ക്ക് വളരെയധികം കണക്ട് ചെയ്യുന്ന സിനിമയായിരിക്കും മഹാറാണി.
മലയാള സിനിമ കോമഡി സിനിമകള്‍ക്ക് ക്ഷാമം നേരിടുന്ന കാലമാണ്. മഹാറാണി ഒരു മുഴുനീള കോമഡി ചിത്രമാണോ?
സിനിമയില്‍ നല്ല രീതിയില്‍ തമാശകളുണ്ട്. എല്ലാവരെയും എന്റര്‍ടെയിനര്‍ ചെയ്യുന്ന രീതിയിലാണ് മഹാറാണി ട്രീറ്റ് ചെയ്തിരിക്കുന്നത്. തീയറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാകുമെന്നാണ് എന്റെ പ്രതീക്ഷ.
ഇഷ്കിന് ശേഷം വളരെ പ്രതീക്ഷയുണര്‍ത്തുന്ന തിരക്കഥാകൃത്താണ് രതീഷ് രവി. നേരത്തെ തന്നെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നോ?
ഇഷ്കിന് മുമ്പ് തന്നെ ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് ഞാന്‍ രതീഷിനോട് പറഞ്ഞിരുന്നു. ഇഷ്ക് ഇറങ്ങി കഴിഞ്ഞാണ് രതീഷ് ഈ സബ്ജക്ടുമായി വരുന്നത്. വ്യക്തിപരമായി എന്റെ ലൈഫില്‍ നടന്ന സംഭവമായത് കൊണ്ട് എനിക്ക് പെട്ടെന്ന് കണക്ട് ചെയ്യാന്‍ സാധിച്ചു. അങ്ങനെ ആ സബ്ജക്ടിലേക്ക് സ്റ്റിക്ക് ഓണ്‍ ചെയ്യുകയായിരുന്നു.
നിരവധി താരങ്ങള്‍ ചിത്രങ്ങളിലുണ്ട്. ഇതുവരെ വളരെ എക്സ്പീരിയന്‍സ്ഡായ ആര്‍ട്ടിസ്റ്റുകളെ സംവിധാനം ചെയ്തിട്ട് പുതു തലമുറയിലെ താരങ്ങളെ സംവിധാനം ചെയ്യുമ്പോള്‍ വ്യത്യാസം അനുഭവപ്പെട്ടിരുന്നോ?
ഇത്രയും താരങ്ങള്‍ എന്റെ സിനിമയില്‍ ആദ്യമായിട്ടാണ്. പ്രഗത്ഭരായ നടന്മാരെ വെച്ച് പടം ചെയ്തതില്‍ വലിയ സന്തോഷമുണ്ട്. റോഷനാണെങ്കില്‍ നാഷണല്‍ ലെവലില്‍ ശ്രദ്ധിക്കപ്പടുന്ന നടന്, അതുപോലെ ഷൈന്‍ പേരെടുത്ത് നില്ക്കുന്ന സമയം. ഇവരെയെല്ലാം നന്നായി ഉപയോഗിക്കാന്‍ പറ്റി.
എനിക്ക് അങ്ങനെ വ്യത്യാസം ഒന്നും തോന്നിയിട്ടില്ല. എക്സ്പീരിയന്‍സ്ഡ് ആര്‍ട്ടിസ്റ്റുകളാണെങ്കില്‍ കൂടി എന്നോട് സൗമ്യതയോടെയാണ് പെരുമാറിയിരുന്നത്. ഇവരും അതെ. എല്ലാവരും നമ്മളോട് നല്ല സഹകരണമായിരുന്നു. അഭിനയത്തിന്റെ ശൈലിയിലുള്ള മാറ്റങ്ങളേയുള്ളു. പെര്‍ഫെക്ട് കാസ്റ്റിങ്ങാണ് സിനിമയില്‍. പ്രേക്ഷകര്‍ തീയറ്റിറില്‍ വന്ന് സിനിമ കാണുക എന്നതാണ് എന്റെ ആഗ്രഹം
സംവിധായകനായ ജോണി ആന്റണിയെ സംവിധാനം ചെയ്തപ്പോള്‍?
ജോണി ചേട്ടന് എന്റെ നാട്ടുകാരനാണ്. ജോണി ചേട്ടന് അസോസിയേറ്റ് ആയിരുന്നപ്പോള്‍ ഞാന്‍ അസിസ്റ്റന്റായും വര്‍ക്ക് ചെയ്തിട്ടുണ്ട്. അല്ലാതെ തന്നെ നല്ല ആത്മബന്ധമുണ്ട്. ഗുരുസ്ഥാനത്ത് നില്ക്കുന്ന ഒരാള്‍ ക്യാമറയ്ക്ക് മുന്നില്‍ വരുമ്പോള്‍ ഒരു പേടിയും ഭയവുമൊക്കെ ഉണ്ടായിരുന്നു. എന്നാലും ജോണി ചേട്ടന് കൂളായി തന്നെ എന്നെ ഹാന്‍ഡില്‍ ചെയ്തു. ജോണി ചേട്ടന്റെ കരിയറിലെ നല്ലൊരു കഥാപാത്രമായിരിക്കും മഹാറാണിയിലേത്. ജോണി ചേട്ടന് മാത്രമല്ല എല്ലാ നടന്മാരും എനിക്ക് മാക്സിമം ഔട്ട്പുട്ട് തന്നിട്ടുണ്ട്.
ചിത്രത്തിന്റെ രണ്ട് സംഗീത സംവിധായകരെ കുറിച്ച്?
96 മുതലേ ഗോവിന്ദ് വസന്തയുടെ പാട്ടുകള്‍ എനിക്ക് ഇഷ്ടമാണ്. അങ്ങനെ സമീപിച്ചതാണ്. ഗോവിന്ദ് രണ്ട് പാട്ടുകള്‍ ചിത്രത്തില്‍ ചെയ്തിട്ടുണ്ട്. പുറത്തിറങ്ങിയ ആദ്യത്തെ പാട്ട് ഹിറ്റായിട്ടുണ്ട്. ഗോപി സുന്ദര്‍ പാട്ടും പശ്ചാത്തല സംഗീതവും ചെയ്തിട്ടുണ്ട്. എന്റെ സിനിമയില്‍ ആദ്യമായാണ് രണ്ട് സംഗീത സംവിധായകര്‍. സംഗീത പ്രാധാന്യമുള്ള ചിത്രമാണ്. പടം കാണുമ്പോള്‍ അത് ബോധ്യപ്പെടും.
ഓണക്കാലത്ത് പുറത്തിറങ്ങിയ മഹാറാണിയിലെ ‘ചതയദിന പാട്ട്’ ശ്രദ്ധിക്കപ്പെട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിച്ചിരുന്നു. റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്, ഗൗരി ഗോപന്, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം മറ്റനേകം അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
Recent Comments