അമേരിക്കയിലെ പത്ത് പ്രമുഖ കമ്പനികളുമായി തമിഴ്നാട് സർക്കാർ ഇന്നലെ (സെപ്തംബർ 6 ) ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. അതോടെ തമിഴ്നാടിന്റെ വ്യാവസായിക സാധ്യതകൾ ഉയരുകയാണ് .സാൻഫ്രാൻസിസ്കോയിലും ചിക്കാഗോയിലും മുഖ്യമന്ത്രി സ്റ്റാലിൻ 10 പ്രമുഖ ആഗോള കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചത് .സംസ്ഥാനത്തിൻ്റെ വ്യാവസായിക വളർച്ചയ്ക്കായി 850 കോടി രൂപയുടെ പ്രധാന നിക്ഷേപമാണ് ഇതുവഴി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉറപ്പാക്കിയത് . നിക്ഷേപം ആകർഷിക്കുന്നതിനായി നിലവിൽ ചിക്കാഗോയിലുള്ള മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ സാന്നിധ്യത്തിലായിരുന്നു കരാറുകളിൽ ഒപ്പുവെച്ചത്.
ചെങ്കൽപേട്ടിലെ ഗവേഷണ, വികസന, നിർമ്മാണ യൂണിറ്റ് വിപുലീകരിക്കുന്നതിന് 500 കോടി രൂപയുടെ നിക്ഷേപത്തിന് ലിങ്കൺ ഇലക്ട്രിക് ധാരണാപത്രത്തിൽ ഒപ്പുവച്ചു. വെൽഡിംഗ് ഉൽപ്പന്നങ്ങൾ, ആർക്ക് വെൽഡിംഗ് ഉപകരണങ്ങൾ, ഓട്ടോമേറ്റഡ് വെൽഡിംഗ് സൊല്യൂഷനുകൾ എന്നിവയിൽ ലിങ്കൺ ഇലക്ട്രിക് ഒരു ആഗോള ഭീമനാണ് .
കാഞ്ചീപുരത്ത് സെൻസറുകൾക്കും ട്രാൻസ്ഡ്യൂസറുകൾക്കുമായി ഉൽപ്പാദന സൗകര്യം സ്ഥാപിക്കുന്നതിന് 100 കോടി രൂപയുടെ നിക്ഷേപത്തിനായി വിഷയ് പ്രിസിഷനുമായി ധാരണാപത്രം ഒപ്പുവച്ചു. അർദ്ധചാലകങ്ങളുടെയും ഇലക്ട്രോണിക് ഘടകങ്ങളുടെയും നിർമ്മാണത്തിന് പേരുകേട്ട വിഷയ് പ്രിസിഷൻ, ഹൊസൂരിലെ നിലവിലുള്ള യൂണിറ്റ് വിപുലീകരിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിൽപ്പന വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് സെയിൽസ് സീനിയർ വൈസ് പ്രസിഡൻ്റ് സ്റ്റീഫൻ ഷ്രിവർ പ്രഖ്യാപിച്ചു.
ചെന്നൈയിലും കോയമ്പത്തൂരിലും നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി കോക്ക്പിറ്റ് ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസ് ചെയ്ത ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് കമ്പനിയായ വിസ്റ്റിയോൺ 250 കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഫോർച്യൂൺ 500 കമ്പനിയായ വിസ്റ്റൺ, ഫോർഡ്, ജനറൽ മോട്ടോഴ്സ്, ബിഎംഡബ്ല്യു, ഫോക്സ്വാഗൺ തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കൾക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു.
Recent Comments