ഒരു നടനുമപ്പുറം സംവിധായകനായി ശ്രദ്ധ നേടിയ വ്യക്തിയാണ് ധനുഷ്. 2017 ല്‍ റിലീസ് ചെയ്ത പാണ്ഡിയിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ധനുഷ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ രായന് പ്രദര്‍ശനത്തിനൊരുങ്ങിയിരിക്കുകയാണ്. ചിത്രത്തില്‍ ധനുഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം അദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ നേരത്തെ പുറത്തു വിട്ടിരുന്നു- നിലവുക്ക് എന്മേല് എന്നടി കോപം. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്ത ശ്രദ്ധേയമാവുകയാണ്.
രായനില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന എസ്.ജെ. സൂര്യ, ധനുഷ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തെക്കുറിച്ചുള്ള ഒരു സൂചന നല്‍കിയിരിക്കുകയാണ്. ‘ഈ സിനിമയ്ക്കുശേഷം ശേഷം ചെയ്യാനുള്ള അടുത്തൊരു സിനിമയും അദ്ദേഹം റെഡിയാക്കി വച്ചിരിക്കുകയാണ്. പ്രേമലു പോലെയുള്ള ഒരു സിനിമയായിരിക്കും അത്’. എസ്.എസ്. മ്യൂസിക്കിന് നല്കിയ അഭിമുഖത്തിലാണ് എസ്.ജെ. സൂര്യ ഇപ്രകാരം പറഞ്ഞത്.
രായനില്‍ ധനുഷിനൊപ്പം എസ്.ജെ. സൂര്യ, പ്രകാശ് രാജ്, സെല്വരാഘവന്, സുന്ദീപ് കൃഷന്, കാളിദാസ് ജയറാം, ദുഷറ വിജയന്, അപര്‍ണ ബാലമുരളി, വരലക്ഷ്മി ശരത്കുമാര്, ശരവണന് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സണ്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രാഹകന്‍ ഓം പ്രകാശും സംഗീതം എ.ആര്. റഹ്മാനുമാണ്.
Recent Comments