ടൊവിനോ തോമസ്- അഖില്‍പോള്‍- അനസ് ഖാന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഐഡന്റിറ്റിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫോറന്‍സിക്കിന് ശേഷം ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ്. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. റോയി സിജെയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 2 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. ടൊവിനോയും തൃഷ കൃഷ്ണനുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള രംഗങ്ങളാല്‍ സമ്പന്നമാണ് ട്രെയിലര്‍.
തെന്നിന്ത്യന്‍ താരം വിനയ് റായും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണിത്. ജേക്സ് ബിയോജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ടൊവിനോയും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മന്ദിര ബേദി, അര്‍ച്ചന കവി, അജു വര്‍ഗീസ്, ഷമ്മി തിലകന്, അര്ജുന് രാധാകൃഷ്ണന്, വിശാഖ് നായര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ശ്രീഗോകുലം മൂവീസിനുവേണ്ടി ഡ്രീം ബിഗ് ഫിലിംസ് ആണ് തീയേറ്ററുകളിലെത്തിക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡൂസേഴ്സ് നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ എന്നിവരാണ്. ചിത്രസംയോജനം ചമന്‍ ചാക്കോ, സൗണ് മിക്സിങ് എം.ആര്. രാജാകൃഷ്ണന്, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, പ്രൊഡക്ഷന്‍ ഡിസൈന്‍ അനീഷ് നാടോടി, ആര്‍ട്ട് ഡയറക്ടര്‍ സാബി മിത്ര, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, മാലിനി, മേക്കപ്പ് റോണക്സ് സേവ്യര്‍, കോ പ്രൊഡ്യൂസേഴ്സ് ജി ബിന്ദുറാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷന്‍ കോറിയോഗ്രാഫി യാനിക്ക് ബെന്‍, ഫീനിക്സ് പ്രഭു, പ്രൊഡക്ഷന്‍ കണ്ട്രോളര് ജോബ് ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്, സുനില്‍ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍ അഭില്‍ ആനന്ദ്, ലൈന്‍ പ്രൊഡ്യൂസര്‍ പ്രധ്വി രാജന്, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, ലിറികിസ് അനസ് ഖാന്, ഡിസൈന്‍ യെല്ലോ ടൂത്ത്, പി.ആര്.ഒ വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Recent Comments