പള്ളിയിലെ വികാരിയച്ചനും ഒരു കന്യാസ്ത്രീയും തൂങ്ങി മരിച്ച നിലയില്‍. എറണാകുളം ജില്ലയിലും കോട്ടയം ജില്ലയിലുമാണ് ഈ സംഭവം. വികാരിയച്ചന് എറണാകുളം ജില്ലയിലും കന്യാസ്ത്രീ കോട്ടയം ജില്ലയിലുമാണ്. ഇരുവരും തമ്മില്‍ ഒരു ബന്ധവുമില്ല. രണ്ട് പേരും പരസ്പരം അറിയുമോ എന്ന് പോലും വ്യക്തമല്ല. യാദൃശ്ചികമായാണ് ഈ രണ്ട് സംഭവങ്ങളും നടന്നത്.
മൂവാറ്റുപുഴയിലെ വാഴക്കുളം സെന്റ് ജോര്‍ജ് ഫെറോന പള്ളിയിലെ വികാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാദര്‍ ജോസഫ് കുഴികണിയിലാണ് തൂങ്ങി മരിച്ചത്. ഇന്ന് (ജൂലൈ 25) അതിരാവിലെ അഞ്ചുമണിക്ക് പള്ളിയുടെ പാചകപുരയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ വിശ്വാസികള്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ വികാരിയച്ചന് സജീവമായി പങ്കെടുത്തിരുന്നതായി വിശ്വാസികള്‍ അഭിപ്രായപ്പെട്ടു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അനേഷണം നടത്തുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
രാമപുരം എന്ന സ്ഥലത്ത് ഒരു കന്യാസ്ത്രീയും തൂങ്ങി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കാഞ്ഞിരപ്പിള്ളി സ്വദേശിനി ആന്‍ മരിയയാണ് മരിച്ചത്. പ്രായം 51. കോട്ടയം വെളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തിലാണ് സംഭവം. ആന്‍ മരിയയ്ക്ക് ഓര്‍മ്മക്കുറവും ആരോഗ്യപ്രശ്നങ്ങളും നേരിട്ടിരുന്നു. കഴിഞ്ഞ എട്ടു ദിവസമായി കോട്ടയം വെളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു.
Recent Comments