ഫെഡറൽ ബാങ്കിൻ്റെ പുതിയ എംഡി & സിഇഒ യായി ഉടനെ കൃഷ്ണൻ വെങ്കട്ട് സുബ്രഹ്മണ്യൻ (കെവിഎസ് മണിയൻ) ചുമതലയേൽക്കും .ഇദ്ദേഹത്തിന്റെ പേര് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ചു. 2024 സെപ്റ്റംബർ 23 മുതൽ മൂന്നു വർഷത്തേക്കാണ് ഫെഡറൽ ബാങ്കിൻ്റെ പുതിയ എംഡി & സിഇഒ യായി നിയമനം .
നിലവിലെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ്റെ കാലാവധി 2024 സെപ്റ്റംബർ 22-ന് അവസാനിക്കുകയാണ്, 2010 മുതൽ 14 വർഷം ബാങ്കിൻ്റെ എംഡിയും സിഇഒയും ആയിരുന്നു അദ്ദേഹം .
കെവിഎസ് മണിയൻ എന്ന കൃഷ്ണൻ വെങ്കട്ട് സുബ്രഹ്മണ്യൻ 2024 ഏപ്രിൽ 30 വരെ കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിൻ്റെ ജോയിൻ്റ് മാനേജിംഗ് ഡയറക്ടറായിരുന്നു, കോർപ്പറേറ്റ് ബാങ്കിംഗ്, വാണിജ്യ ബാങ്കിംഗ്, പ്രൈവറ്റ് ബാങ്കിംഗ്, അസറ്റ് റീകൺസ്ട്രക്ഷൻ ബിസിനസ്സിന് അദ്ദേഹം നേതൃത്വം നൽകി.ഈ ബിസിനസുകളിലെ സാങ്കേതികവിദ്യ നവീകരിക്കുന്നതിലും ശക്തമായ ഇടപാട് ബാങ്കിംഗ് കഴിവുകൾ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇൻവെസ്റ്റ്മെൻ്റ് ബാങ്കിംഗ്, ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി ബിസിനസ്സ് എന്നിവയുടെ മേൽനോട്ടവും അദ്ദേഹം നടത്തി.അതോടൊപ്പം അദ്ദേഹം കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ഉപഭോക്തൃ ബാങ്കിംഗ് പ്രവർത്തനങ്ങളുടെ തലവനായിരുന്നു,
വാരണാസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (BHU) ഇലക്ട്രിക്കൽ എഞ്ചിനീയറും, മുംബൈ ജംനാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ നിന്ന് ഫിനാൻഷ്യൽ മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദവും കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടൻ്റുമാണ് കെവിഎസ് മണിയൻ എന്ന കൃഷ്ണൻ വെങ്കട്ട് സുബ്രഹ്മണ്യൻ.
Recent Comments