തിരുവനന്തപുരം ജില്ലയിലെ തമ്പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നതിനു ശേഷം ഒപ്പമുണ്ടായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു.പേയാട് സ്വദേശി കുമാറാ(52)ണ് ആശ(42)യെ കഴുത്തറുത്തതിനു ശേഷം ആത്മഹത്യ ചെയ്തത്. തമ്പാനൂർ ബസ്റ്റാൻഡ് അകത്തെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം തീയതിയാണ് തമ്പാനൂർ ബസ്റ്റാൻഡിലെ ടൂറിസ്റ്റ് ഫോമിൽ ഇവർ മുറിയെടുത്തത്.
ഇന്നലെ പലതവണ ഹോട്ടൽ ജീവനക്കാർ മുറിയിൽ മുട്ടി വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ലായിരുന്നു.
തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.ആശ കട്ടിലിന് താഴെ കഴുത്തറുത്ത നിലയിൽ രക്തത്തിൽ കുളിച്ചു കിടക്കുകയും കുമാർ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. സ്വകാര്യ ചാനലിൽ ക്യാമറാമാനായ കുമാർ വിവാഹമോചിതനാണ്. ഇരുവരും പേയാട് സ്വദേശികളാണ്
Recent Comments