മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച സ്നേഹനിര്‍ഭരവും പ്രതീക്ഷാപൂര്ണ്ണവുമായിരുന്നുവെന്ന് നിര്‍മ്മാതാവും ഫിയോക്കിന്റെ പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
നിയമസഭാ മന്ദിരത്തിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചായിരുന്നു ചര്‍ച്ച. ചേമ്പര്‍ പ്രസിഡന്റ് വിജയകുമാര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറി ആന്റോ ജോസഫ്, ഡിസ്റ്റ്രിബ്യൂട്ടേഴ്സ് അസോസിയേഷന് സെക്രട്ടറി ഹംസ, ഫിയോക്കിന്റെ സെക്രട്ടറി ബോബി എന്നിവരും ചര്‍ച്ചയില്‍ ഒപ്പമുണ്ടായിരുന്നു.
ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വഴിമുടക്കി നിന്നിരുന്ന കാര്യങ്ങള്‍ അതായിരുന്നു. വിനോദ നികുതി കുറയ്ക്കുന്നതും തീയേറ്ററുകളില്‍ അമ്പത് ശതമാനം ആളുകളെ കയറ്റുന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ തീയേറ്റര്‍ തുറന്നതിനുശേഷം അനുകൂലമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്കി. അത്ര സ്നേഹനിര്‍ഭരമായ സമീപനമായിരുന്നു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അതുകൊണ്ടുതന്നെ നാളെ മുതല്‍ തീയേറ്ററുകള്‍ തുറക്കാനും ഞങ്ങള്‍ തയ്യാറാണ്.
അതിന് മുന്നോടിയായി ഒരു ചര്‍ച്ചകൂടി നടക്കാനുണ്ട്. അത് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളത്തുവച്ചാണ്. നിര്‍മ്മാതാക്കളും തീയേറ്റര്‍ ഉടമകളും തമ്മിലാണ് ചര്‍ച്ച. അഡ്വാന്‍സ് നല്‍കിയത് സംബന്ധിച്ച ഒരു പരാതി അവര്‍ക്കിടയിലുണ്ട്. അതും രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ നാളെതന്നെ തീയേറ്ററുകള്‍ തുറക്കും. പതിമൂന്നിന് മാസ്റ്റര്‍ റിലീസിനെത്തുന്നുണ്ട്. തീയേറ്ററുകള്‍ കാത്തിരിക്കുന്ന അനവധി മലയാളസിനിമകളുണ്ട്. അവരും ഈ നല്ല വാര്ത്തയ്ക്കായിട്ടാണ് കാത്തിരുന്നത്. ആന്റണി പറഞ്ഞു.
Recent Comments