അടിയന്തരാവസ്ഥകാലത്ത് കേരളത്തിലെ പോലീസ് മേധാവി വിഎന്‍ രാജനായിരുന്നു. 1974 -78 വരെ. എന്നാല്‍ പ്രധാനപ്പെട്ട സംഭവങ്ങളൊന്നും രാജനു അറിയില്ലായിരുന്നു. അന്ന് എല്ലാ നിയന്ത്രണങ്ങളും രാജന്റെ കീഴു ഉദ്യോഗസ്ഥനായ ജയറാം പടിക്കലിനായിരുന്നു. അതിനു കാരണം ആഭ്യന്തര മന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു ജയറാം പടിക്കല്‍.
ആ കാലഘട്ടം ഇപ്പോള്‍ ആവര്‍ത്തിക്കുകയാണ്. ഇന്നിപ്പോള്‍ സംസ്ഥാനത്തെ ഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബാണ്. സുപ്രധാനമായ പല കാര്യങ്ങളും ഷേക്ക് ദര്‍വേഷ് സാഹിബ് അല്ല കൈകാര്യം ചെയ്യുന്നത്. അല്ലെങ്കില്‍ അദ്ദേഹത്തിനു ഒരു റോളുമില്ല.രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍ പറഞ്ഞപോലെ ഷേക്ക് ദര്‍വേഷ് സാഹിബ് രാവിലെ ഓഫീസില്‍ വരും പത്രങ്ങള്‍ വായിക്കും ചായ കുടിക്കും, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കും, വൈകുന്നേരം ചായ കുടിച്ച ശേഷം വീട്ടില്‍ പോവും എന്നാണ്. ജയശങ്കര്‍ പറഞ്ഞത് തെറ്റായാലും ശരിയായാലും ഒരു കാര്യം വാസ്തവമാണ്. അദ്ദേഹത്തിന്റെ കീഴ് ഉദ്യോഗസ്ഥനായ എം ആര് അജിത് കുമാറാണ് പോലീസ് ഭരണം നടത്തുന്നത്. അക്കാര്യം എല്ലാവര്‍ക്കുമറിയാം.
എഡിജിപിയായ എം ആര് അജിത്കുമാറിനാണ് ക്രമസമാധാന ചുമതലയുള്ളത്. അതിനാല്‍ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് നിയന്ത്രിക്കുന്നത്.അതിനു കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ് എം ആര് അജിത് കുമാര്‍ .ഇത് തന്നെയാണ് അടിയന്തരാവസ്ഥകാലത്ത് കെ കരുണാകരന് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഡിജിപിയായ വി എന്‍ രാജനു സംഭവിച്ചത്. അന്ന് രാജനായിരുന്നു പാവയെങ്കില് ഇന്ന് ആ സ്ഥാനത്ത് ഷേക്ക് ദര്‍വേഷ് സാഹിബാണ്.ജയറാം പടിക്കലിന്റെ സ്ഥാനത്ത് എം ആര് അജിത് കുമാറും .ആഭ്യന്തര മന്ത്രി കരുണാകരന്റെ സ്ഥാനത്ത് പിണറായി വിജയനും. ചരിത്രം ഒരു സൈക്കിള്‍ പോലെയാണെന്ന് പറഞ്ഞത് എത്ര ശരിയാണ് .അടിയന്തരാവസ്ഥകാലത്ത് മുഖ്യമന്ത്രി സി അച്യുതമേനോന് ആയിരുന്നു.ആഭ്യന്തര മന്ത്രി കെ കരുണാകരനും.ഇപ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പിണറായി വിജയനാണ് .
കരുണാകരന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന ഡിജിപിയാവാന് ജയറാം പടിക്കലും മധുസൂദനനും തമ്മിലുണ്ടായ കോഴിപ്പോര് അന്ന് പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.കരുണാകരന്റെ മക്കള്‍ ഓരോ ചേരിയിലും ഇടം പിടിക്കുകയും ചെയ്തു .ആദ്യം ജയറാം പടിക്കല്‍ ഡിജിപിയായി.1993 -94 വരെ .അതിനുശേഷം മധുസൂദനന് 94 മുതല്‍ 95 വരെ ഡിജിപിയായി .ഈ ചരിത്രം ആവര്‍ത്തിക്കുമോ എന്ന് കണ്ടറിയണം .
Recent Comments