‘വെബ് സീരീസിന് പറ്റിയ ഒരു സബ്ജക്ട് ഉണ്ടോ എന്ന് അന്വേഷിച്ച് ഡിസ്നി ഹോട്ട്സ്റ്റാര്‍ എന്നെ സമീപിക്കുകയായിരുന്നു. എന്റെ മനസ്സില്‍ വളരെ മുമ്പേയുള്ള ഒരു തോട്ടാണ്. അത് വെബ് സീരീസിന്റെ പാകത്തിലേക്ക് ചിട്ടപ്പെടുത്തുകയായിരുന്നു. വെബ് സീരീസുകളുടെ കാലമാണല്ലോ ഇന്ന്. അതിനൊപ്പവും സഞ്ചരിക്കാമെന്ന് തോന്നി. സിനിമയെ അപേക്ഷിച്ച് ചില സ്വാതന്ത്ര്യങ്ങള്‍ കൂടുതലുണ്ട് വെബ് സീരീസില്‍. സിനിമയില്‍ സമയപരിധി ഒരു പ്രശ്നമാണ്. സീരീസിന്റെ കാര്യത്തില്‍ അത്തരം കടുംപിടിത്തങ്ങളൊന്നുമില്ല. അതുപോലെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുള്ള ഒരിടംകൂടിയാണ് വെബ് സീരീസ്.’ നിഥിന് രഞ്ജി പണിക്കര്‍ കാന്‍ ചാനലിനോട് പറഞ്ഞു.
‘1978 ആണ് കഥയുടെ പശ്ചാത്തലം. കേരളത്തിലെ വിവിധ ഭൂപ്രകൃതികളിലൂടെ സഞ്ചരിച്ച് പറയുന്ന ഒരു കഥകൂടിയാണിത്. അതുകൊണ്ടുതന്നെ പല ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്യുന്നുണ്ട്. തിരുവനന്തപുരം, കുട്ടനാട്, ഇടുക്കി, ഒറ്റപ്പാലം, കണ്ണൂര്‍, കാസര്‍ഗോഡ്, പളനി എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. തിരക്കഥ പൂര്‍ത്തിയായി. ചിത്രീകരണം ജൂണ്‍ 16 ന് കണ്ണൂരില്‍ ആരംഭിക്കും.’
‘സുരാജ് വെഞ്ഞാറമ്മൂടാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജനാര്ദ്ദനന്, കലാഭവന്‍ ഷാജോണ്‍, പ്രശാന്ത് അലക്സാണ്ടര്‍, ശ്വേതാമേനോന്, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, കനി കുസൃതി, ആല്‍ഫി പഞ്ഞിക്കാരന്‍, ബാബു അനൂര്, പ്രമോദ് വെളിയനാട് എന്നിവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴില്‍നിന്ന് ഒരു അഭിനേത്രികൂടി ചിത്രത്തിന്റെ ഭാഗമാകും.’
‘നിഥിന് രഞ്ജിപണിക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഞാന്‍ തന്നെയാണ് ഈ സീരീസ് നിര്‍മ്മിക്കുന്നത്. വെബ് സീരീസിന് മുമ്പ് ഒരു സിനിമ ചെയ്യാനുള്ള ഒരുക്കങ്ങളിലായിരുന്നു. അത് തല്‍ക്കാലമൊന്ന് നീണ്ടിട്ടുണ്ട്. ആ ഗ്യാപ്പിലാണ് സീരീസ് ചെയ്യുന്നത്. അതിനുശേഷം ഒരു വലിയ ചിത്രവുമായി ഞാനെത്തും.’ നിഥിന് പറഞ്ഞു.
ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണ്‍, കലാസംവിധാനം സുരേഷ് കൊല്ലം, എഡിറ്റര്‍ മന്‍സൂര്‍ മുത്തൂട്ടി, കോസ്റ്റിയൂംസ് നിസാര്‍ റഹ്മത്ത്, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍, സഹസംവിധാനം സനല്‍ വി. ദേവന്.
Recent Comments