കേരളത്തിലെ ഇടത് സര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രകീര്‍ത്തിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പത്രം . തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നാണ് വീക്ഷണം മുഖപ്രസംഗം ശശി തരൂരിനെക്കുറിച്ച് പറയുന്നത്.
സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ തന്നെ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര്‍ശിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓര്‍മിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
ആയിരക്കണക്കിന് പ്രാദേശിക പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ വിളവെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫിന് പ്രതികൂലമായിട്ടും യുഡിഎഫിന് വിജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വലിയൊരു തിരിച്ചടിയിയാരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ? എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്.
ശശി തരൂരിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ചില കോൺഗ്രസ് നേതാക്കൾ കരു നീക്കം നടത്തുന്നുണ്ട്.മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നവരാണവർ .രമേശ് ചെന്നിത്തല ,വിഡി സതീശൻ ,കെ സി വേണുഗോപാൽ ,കെ മുരളീധരൻ ,കെ സുധാകരൻ എന്നിവരാണവർ .ശശി തരൂർ ഇവർക്കൊക്കെ ഭീഷണിയാണ് .മേൽപ്പറഞ്ഞ സുധാകരൻ ഒഴികെ നാലുപേരും നായർ സമുദായമാണ് .ശശി തരൂരും നായർ സമുദായ അംഗമാണ് .കോൺഗ്രസ് പാർട്ടി തരൂരിനെ പുറത്താക്കിയാൽ അദ്ദേഹം ബിജെപിയിൽ ചേർന്നാൽ കൂറു മാറ്റ നിയമം ബാധകമാവില്ല .കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല .ബിജെപിയിലെത്തിയാൽ തൽക്കാലം വിശ്വ പൗരനായ ശശി തരൂരിനെ ഏതെങ്കിലും സംസ്ഥാനത്തു നിന്നും ബിജെപി രാജ്യസഭ അംഗമാക്കി കേന്ദ്രമന്ത്രിയാക്കും .പിന്നീട് 2026 ൽ കേരളത്തിൽ നിയമസഭ തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി മുഖ്യമന്ത്രിയാക്കും .
Recent Comments