അടുത്തടുത്ത ദിവസങ്ങളിലായി ദുല്‍ഖര്‍ സല്മാന് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണിത്. ആദ്യ ചിത്രം അമ്മ സുല്‍ഫത്തിനൊപ്പമുള്ളത്. രണ്ടാമത്തെ ചിത്രം മകള്‍ മരിയം അമീറാ സല്മാനൊപ്പമുള്ളതും. ഉമ്മയുടെയും മകളുടെയും ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഈ ചിത്രങ്ങള്‍ ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. അടുത്തടുത്ത ദിവസങ്ങളിലായിട്ടാണ് ഇവരുടെ ജന്മദിനങ്ങള് വരുന്നതും. അതായത് മെയ് 3 നാണ് സുല്‍ഫത്തിന്റെ ജന്മദിനം. മരിയയുടേതാകട്ടെ മെയ് 5 നും.
വാപ്പയെപോലെതന്നെ ഫാമിലിമാനാണ് ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയെക്കുറിച്ച് ധാരാളം കേട്ടിട്ടുള്ളത്, കരിയറിലെ ഏറ്റവും തിരക്കേറിയ നാളുകളില്‍പോലും അദ്ദേഹം ആവുന്നത്ര ഫാമിലിയോടൊപ്പം കഴിയാന്‍ ശ്രമിച്ച ഒരാളെന്നാണ്. അതുകൊണ്ടു തന്നെ മക്കളുടെ വളര്‍ച്ച കണ്ടിട്ടില്ലെന്ന് പരിതപിക്കുന്ന താരങ്ങള്‍ക്കിടയില്‍ മമ്മൂട്ടി ഒരിക്കലും ഉണ്ടാകില്ല. ഉമ്മച്ചിയുടെയും വാപ്പിച്ചയുടെയും സ്നേഹലാളനകള്‍ ആവോളം ഏറ്റുവാങ്ങിയാണ് ദുല്‍ഖറും സഹോദരി സുറുമിയും വളര്‍ന്നത്. വിവാഹിതനായശേഷം വാപ്പിച്ചിയുടെ പാതയാണ് ദുല്‍ഖറും പിന്തുടര്ന്നത്. ഭാര്യ അമല്‍ സുഫിയും ഏകമകള്‍ മരിയയ്ക്കും ഡിക്യുവിന് ഏറ്റവും പ്രിയപ്പെട്ടവരാകുന്നത് അതുകൊണ്ടാണ്. കുടുംബത്തോടൊപ്പം ചെലവിടുന്ന നിമിഷങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളെന്ന് പലവട്ടം ദുല്‍ഖര്‍തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
Recent Comments