ഒടുവില്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള സാംസ്കാരിക കാര്യവകുപ്പില്നിന്ന് മറുപടി വന്നിരിക്കുന്നു. മായ പനച്ചൂരാന് നല്കാന് നിലവില്‍ ജോലിയൊന്നും ഇല്ല. അത്തരം പദ്ധതികളൊന്നും സര്‍ക്കാരിനുമില്ല. സാംസ്കാരികവകുപ്പിനുമില്ല.
മായാ പനച്ചൂരാനെ അറിയില്ലേ. അകാലത്തില്‍ പൊലിഞ്ഞ കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ ഭാര്യയാണ് മായാ പനച്ചൂരാന്. 2021 ജനുവരി 3 നാണ് അനില്‍ പനച്ചൂരാന് ഓര്‍മ്മയായത്. ആ വിയോഗ വാര്‍ത്തയ്ക്ക് പിന്നാലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും പെട്ട നേതാക്കന്മാര് പനച്ചൂരാന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. നാടുനീളെ അനുശോചന യോഗങ്ങള്‍ ചേര്‍ന്നു. തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് മാത്രമല്ല, മായയ്ക്ക് ഒരു തൊഴില്‍ വാഗ്ദാനം ചെയ്യാനും അവര്‍ മടി കാട്ടിയില്ല.
ആ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് അവര്‍ സര്‍ക്കാരിന് കത്തെഴുതി. മാസങ്ങള്‍ക്കിപ്പുറം അതിന് മറുപടി വന്നിരിക്കുന്നു. നിലവില്‍ ജോലിയൊന്നും ഇല്ലായെന്നാണ് കത്തില്‍ അറിയിച്ചിരിക്കുന്നത്.
ആ നന്ദികേടിന് മറുപടിയെന്നോണമാണ് വളരെ ഹൃദയവേദനയോടെ മായ തന്റെ ഫെയ്സ് ബുക്കില്‍ ആ കുറിപ്പ് എഴുതിയിരിക്കുന്നത്. ഇനി ആരും തനിക്ക് ജോലി കിട്ടിയോ എന്ന് അന്വേഷിച്ച് വിളിക്കരുതെന്ന് അവര്‍ അപേക്ഷിക്കുന്നു. തനിക്ക് നല്കിയ വാഗ്ദാനങ്ങളൊക്കെ പൊള്ളയായിരുന്നുവെന്ന് അവര്‍ കുറിപ്പില്‍ എഴുതിയിരിക്കുന്നു. ഇതിനോടൊപ്പം സാംസ്ക്കാരിക വകുപ്പില്‍നിന്ന് കിട്ടിയ കത്തിന്റെ പകര്‍പ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദുരന്ത മുഖങ്ങളില്‍ തലകാണിക്കാന്‍ രാഷ്ട്രീയക്കാര്‍ എത്തുന്ന വാര്‍ത്തകള്‍ നമ്മള് നിരന്തരം കാണാറുണ്ട്. വാഗ്ദാനങ്ങള്‍ നല്‍കുന്നത് പത്രമാധ്യമങ്ങളില്കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേയുള്ളൂ. അതുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന അപേക്ഷയോടെയാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മായ പനച്ചൂരാന് എഴുതിയ പോസ്റ്റ് വായിക്കാം:
Recent Comments