ജൂണ്‍ നാലിനു ലോകസഭ തെരെഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ഇടതുമുന്നണിയില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന് സൂചന. തെരെഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടായിരിക്കില്ല ഇത്. രാജ്യസഭ തെരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ചായിരിക്കും. രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്നും മൂന്നു ഒഴിവുകളാണ് ഉണ്ടാവുന്നത്. സിപിഐയുടെ ബിനോയ് വിശ്വം, സിപിഎമ്മിന്റെ എളമരം കരീം ,കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് കെ മാണി എന്നിവരുടെ കാലാവധിയാണ് കഴിയുന്നത്. നിയമസഭയിലെ പ്രാതിനിധ്യം കണക്കാക്കിയാല്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫും, ഒരു സീറ്റില്‍ യുഡിഎഫും ജയിക്കും
ജൂണ്‍ 25നാണ് രാജ്യസഭ തെരെഞ്ഞെടുപ്പ് നടക്കുക. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. തുടര്‍ന്ന് ഇരുമുന്നണികളിലും ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. നേരത്തെയുള്ള ധാരണ പ്രകാരം യുഡിഎഫിന് കിട്ടുന്ന സീറ്റ് മുസ്ലിം ലീഗിനു ലഭിക്കും. അതേസമയം, എല്‍ഡിഎഫിന് കിട്ടുന്ന രണ്ട് സീറ്റില്‍ നാലു പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഒഴിവു വരുന്ന സിപിഐയുടെയും കേരള കോണ്‍ഗ്രസിന്റെയും സീറ്റുകള്‍ അവര്‍ക്കു വേണമെന്ന് അവര്‍ വാശിപിടിക്കുന്നുണ്ട്. അതേസമയം രണ്ടു സീറ്റുകളും കിട്ടണമെന്ന് സിപിഎം ആഗ്രഹിക്കുന്നു. എല്‍ഡിഎഫിലെ മറ്റൊരു ഘടകകഷി നേതാവായ എംവി ശ്രേയംസ് കുമാറിനു ലഭിക്കണമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളാണ് എല്‍ഡിഎഫിനു ജയിക്കാന്‍ കഴിയുന്നത്. രണ്ട് സീറ്റിനു നാലുപേരാണ് അവകാശികള്‍. അത് വലിയ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കുമെന്നാണ് കരുതുന്നത്. ജോസ് കെ. മണിക്ക് രാജ്യസഭ സീറ്റ് കിട്ടിയില്ലെങ്കില്‍ അവര്‍ മുന്നണി വിടുമെന്നാണ് പറയപ്പെടുന്നത്. അതുപോലെയാണ് എംവി ശ്രേയംസിന്റെ കാര്യവും.
മൂന്നു രാജ്യസഭാ അംഗങ്ങളുടെയും കാലാവധി ജൂലൈ ഒന്നിനാണ് അവസാനിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജൂണ്‍ 25ന് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിന് ഉറപ്പുള്ള രണ്ടില്‍ ഒരു സീറ്റില്‍ സിപിഎം മല്‍സരിക്കും. ബാക്കി ഒരു സീറ്റില്‍ സിപിഐ, കേരള കോണ്‍ഗ്രസ് എം, ആര്‍ജെഡി എന്നീ കക്ഷികളാണ് ആവശ്യക്കാര്‍. അതില്‍ ആര്‍ക്ക് നല്കിയാലും പൊട്ടിത്തെറി പ്രതീക്ഷിക്കാം. അതേസമയം യുഡിഎഫിന് ജയിക്കാന്‍ കഴിയുന്ന സീറ്റ് മുസ്ലിം ലീഗിനാണ്. മൂന്നു ലോകസഭ സീറ്റുകള്‍ ലീഗ് ആവശ്യപ്പെട്ടപ്പോള്‍ രണ്ടു സീറ്റുകള്‍ നല്കി ഒരു രാജ്യസഭ സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസുമായി ലീഗ് ധര്ണയിലെത്തിയിരുന്നു. അതിനാല്‍ രാജ്യ സഭ സീറ്റിനെ ചൊല്ലി യുഡിഎഫില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാവാന്‍ സാധ്യതയില്ല. യുവ നേതൃത്വത്തിനു രാജ്യസഭ സീറ്റു നല്‍കണമെന്ന ആവശ്യം ലീഗില്‍ ഉയരുന്നുണ്ട്. അങ്ങനെ വന്നാല്‍ പി കെ ഫിറോസിനു നറുക്ക് വീഴാം.
Recent Comments