കങ്കുവയുടെ പ്രമോഷന് ചടങ്ങിനിടെ നടന് സൂര്യ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത് അമ്പാടിയെ വേദിയിലേക്ക് കൈപിടിച്ചു കയറ്റി അഭിനന്ദിച്ചു. രഞ്ജിത് അമ്പാടിയെ ചേര്‍ത്തുനിര്‍ത്തി ആദരവോടും അതിലേറെ സ്നേഹത്തോടുമാണ് സൂര്യ ഇക്കാര്യം ആരാധകരോട് പറഞ്ഞത്.
View this post on Instagram
‘രഞ്ജിത് സര്, ഇവരാണ് എന്നെ മാറ്റിയത്. കങ്കുവയുടെ ലോകം സൃഷ്ടിക്കുന്നതില്‍ വലിയൊരു പങ്ക് ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തിന്റെ ടീം രാത്രിയും പകലുമില്ലാതെ അദ്ധ്വാനിച്ചു. ഇദ്ദേഹത്തിന്റെയും സംഘത്തിന്റെയും മേക്കപ്പാണ് ഞങ്ങളെ കങ്കുവയിലെ പോരാളികളാക്കി മാറ്റിയെടുത്തത്. ആ സ്നേഹത്തിന് ഒരുപാട് നന്ദി സര്.’ നിറഞ്ഞ കയ്യടികളോടെയാണ് സൂര്യയുടെ വാക്കുകള്‍ സദസ് സ്വീകരിച്ചത്.
‘തലവന്‍ ഞാനല്ല, നിങ്ങളാണ്’ എന്നായിരുന്നു ഈ വീഡിയോ പങ്കുവച്ച് രഞ്ജിത് അമ്പാടി സമൂഹമാധ്യമത്തില്‍ കുറിച്ചത്.
Recent Comments