മഹേഷ് ബാബുവിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഗുണ്ടൂര്‍ കാരം. ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ അച്ഛനായി വേഷമിട്ടിരിക്കുന്നത് ജയറാമാണ്. എന്നാല്‍ മലയാളികള്‍ക്ക് വേണ്ടപ്പെട്ട ഒരാള്‍ കൂടിയുണ്ട് ചിത്രത്തില്‍, നടി ഈശ്വരി റാവു. ഊട്ടിപ്പട്ടണം എന്ന മലയാള ചിത്രത്തിന് ശേഷം ജയറാമിനെയും ഈശ്വരി റാവുവിനെയും ഒന്നിച്ച് സ്ക്രീനില്‍ കണ്ടതിലുള്ള സന്തോഷത്തിലാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
ചിത്രത്തില്‍ ജയറാമിന്റെ സഹോദരിയായിട്ടാണ് ഈശ്വരി റാവു വേഷമിട്ടിരിക്കുന്നത്. ആന്ധ്രാ പ്രദേശില്‍ ജനിച്ച ഈശ്വരി തെലുങ്ക്, തമിഴ് സിനിമകളില്‍ അന്നും ഇന്നും സജീവമാണ്. കൂടാതെ കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലും കുറച്ച് സിനിമകള്‍ ഈശ്വരി ചെയ്തിട്ടുണ്ട്. ആദ്യ കാലത്ത് നായിക നടിയായിരുന്നെങ്കിലും പിന്നീട് സ്വഭാവ നടിയായി ഒതുങ്ങി.
വൈജയന്തി എന്ന പേരിലായിരുന്നു ഈശ്വരി റാവു മലയാളത്തില്‍ അഭിനയിച്ചത്. 1990 ലെ ഒരു മയില്പീലിത്തുണ്ടും കുറെ വളപൊട്ടുകളും എന്ന ചിത്രത്തിന് വേണ്ടിയാണ് ഈശ്വരി ആദ്യം മലയാളത്തില്‍ എത്തിയത്. ഊട്ടിപ്പട്ടണം എന്ന ചിത്രത്തിലെ ജയറാമിന്റെ നായിക കഥാപാത്രം എന്ന നിലയിലാണ് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. രാജന് കിരിയത്ത്, വിനു കിരിയത്ത് എന്നിവരുടെ തിരക്കഥയില്‍ ഹരിദാസായിരുന്നു ഊട്ടിപ്പട്ടണം സംവിധാനം ചെയ്തത്. ജഗതി, സിദ്ധിഖ്, നരേന്ദ്രപ്രസാദ്, ജയഭാരതി തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.
പിന്നീട് മണിരത്നത്തിന്റെ ‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്ന സിനിമയില്‍ ഈശ്വരി റാവു ശ്രദ്ധേയമായ ഒരു റോളില്‍ അഭിനയിച്ചിരുന്നു. സണ്‍ ടി വിയില്‍ ആറ് വര്‍ഷത്തോളം സംപ്രേഷണം ചെയ്ത ‘കസ്തൂരി’ എന്ന സീരിയലില്‍ ടൈറ്റില്‍ റോള്‍ ചെയ്തതും ഈശ്വരി ആയിരുന്നു. രജനികാന്തിന്റെ കാലായിലെ സെല്‍വി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഊട്ടിപ്പട്ടണത്തിന് ശേഷം മലയാളത്തിലേക്ക് തിരികെ വന്നത് 2019ല്‍ ഇറങ്ങിയ ഉണ്ടയിലൂടെയാണ്. ചിത്രത്തില്‍ ഏതാനും സീനുകള്‍ മാത്രം വരുന്ന മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് ഈശ്വരി വേഷമിട്ടത്. പ്രശാന്ത് നീലിന്റെ സലാറില്‍ പ്രഭാസിന്റെ അമ്മ കഥാപാത്രമായും അടുത്തിടെ ഈശ്വരി തിളങ്ങിയിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ ജയറാമിന്റെ ഒപ്പം ഗുണ്ടൂര്‍ കാരത്തിലും അഭിനയിച്ചിരിക്കുന്നത്.
Recent Comments