25-ാമത് അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സ്വന്തമാക്കിയത് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വെര്ഷന് 5.25 ആയിരുന്നു. രതീഷ് ബാലകൃഷ്ണന് പൊതുവാള് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണ്. സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനും രതീഷ് ബാലകൃഷ്ണന് മികച്ച നവാഗത സംവിധായകനുമുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തതും ഈ ചിത്രമായിരുന്നു.
യഥാര്‍ത്ഥത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഭാസ്ക്കര പൊതുവാളിനെയും സൗബിന് ഷാഹിര്‍ അവതരിപ്പിച്ച സുബ്രഹ്മണ്യനെയും തേടി അതിന്റെ സംവിധായകന് ആദ്യം പോയത് അലന്‍സിയറെയും കുഞ്ചാക്കോ ബോബനെയുമായിരുന്നു. രണ്ടുപേരോടും കഥ പറഞ്ഞു. രണ്ടുപേര്‍ക്കും കഥ ഇഷ്ടമായി. പക്ഷേ ചാക്കോച്ചന്റെ ഡേറ്റ് ക്ലാഷുകള്‍ വഴിമുട്ടിനിന്നപ്പോള്‍ പുതിയൊരു താരനിരക്കാരെ കണ്ടെത്തുക മാത്രമായിരുന്നു സംവിധായകന് മുന്നിലുള്ള പോംവഴി. അങ്ങനെയാണ് അത് യഥാക്രമം സൗബിനിലേക്കും സുരാജ് വെഞ്ഞാറമ്മൂടിലേയ്ക്കും എത്തുന്നത്.
ഏതായാലും ആദ്യശ്രമം പാളിയെങ്കിലും രണ്ടാം ശ്രമത്തില്‍ വിജയിക്കാന്‍ കഴിഞ്ഞ ത്രില്ലിലാണ് രതീഷ് ബാലകൃഷ്ണന് പൊതുവാള്. അദ്ദേഹം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ നായകന് കുഞ്ചാക്കോ ബോബനാണ്. ഈ വര്‍ഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗുണ്ടാകും.
Recent Comments