കണ്ണകി, അശ്വാരൂഢന്, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് കിളികുലം കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത് സജീവ് തന്നെയാണ്. എ ആര് മെയിന്‍ ലാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി എ ആര് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനീത തുറവൂരാണ് സഹനിര്‍മ്മാതാവ്.
താള മേളങ്ങളുടെ പശ്ചാത്തലത്തില്‍ താള പിഴകളുടെ കഥ പറയുന്ന ചിത്രത്തില്‍ അനാഥത്വത്തിന്റെ വിഹ്വലതകള്‍, പ്രണയം, ദാരിദ്ര്യം, രതി, ജീവിതകാമനകള്‍ എല്ലാം വരച്ചു കാട്ടുന്നു. നവരസങ്ങള്‍ കയറി മറയുന്ന മുഖത്ത് പ്രണയത്തിന്റെ താമരപ്പൂക്കളും ഉച്ച സൂര്യന്റെ താപവും താളത്മകമായി മിന്നി മറയുന്നു.
ജിജോ ഗോപി, ടോജോ ഉപ്പുതറ, അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷന്‍, നാദം മുരളി, തായാട്ട് രാജേന്ദ്രന്, സുരേഷ് അരങ്ങ്, മുരളി, ദീപക് ധര്‍മ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസന്‍ മട്ടന്നൂര്‍, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുല്‍ഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്.
പ്രശാന്ത് മാധവാണ് ഛായാഗ്രാഹകന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രമോദ് പയ്യോളി, അസോസിയേറ്റ് ക്യാമറമാന് അജിത്ത് മൈത്രയന്. എഡിറ്റര്‍ രതീഷ് രാജ്. സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി. കോസ്റ്റും വാസു വാണിയംകുളം, സുരേഷ് അരങ്ങ്. ചമയം ധര്മ്മന് പാമ്പാടി, പ്രജി. ആര്‍ട്ട് വിനീഷ് കൂത്തുപറമ്പ്. പ്രൊഡക്ഷന്‍ കണ്ട്രോളര് അജയഘോഷ് പറവൂര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് റെജിമോന് കുമരകം. ആക്ഷന്‍ ബ്രൂസിലി രാജേഷ്. കൊറിയോ ഗ്രാഫി അസ്നേഷ്. ഓര്ക്കസ്ട്രേഷന് കമറുദ്ദീന് കീച്ചേരി. ഡിസൈന്‍സ് മനു ഡാവിഞ്ചി.പി ആര് ഒ എം കെ ഷെജിന്‍.
Recent Comments