ഇന്ന് രാവിലെ ഒരു സുഹൃത്താണ് വാട്ട്സ്ആപ്പ് വഴി ഈ വീഡിയോ അയച്ചുതന്നത്. പ്ലേ ചെയ്തുനോക്കിയപ്പോള്‍ മുമ്പ് എപ്പഴോ കണ്ടതായി ഓര്‍മ്മയുണ്ട്. ഇപ്പോള്‍ കാണുമ്പോഴും അതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല. അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല. ആ വീഡിയോയില്‍ ദൃശ്യമായ താരങ്ങളുടെ കൂട്ടായ്മയാണ്.
ഈ കൂട്ടായ്മ സ്വപ്നങ്ങളില്മാത്രംഇന്ന് രാവിലെ ഒരു സുഹൃത്താണ് വാട്ട്സ്ആപ്പ് വഴി ഈ വീഡിയോ അയച്ചുതന്നത്. പ്ലേ…
Posted by Canchannelmedia on Monday, September 14, 2020
താരങ്ങള്‍ പരസ്പരം ഹാരം അണിയിക്കുന്നതും കേക്കു മുറിക്കുന്നതും ആലിംഗനം ചെയ്യുന്നതും ഉമ്മ കൊടുക്കുന്നതുമെല്ലാം ആ വീഡിയോയില്‍ കാണുന്നുണ്ട്. താരങ്ങള്‍ എന്നു പറഞ്ഞാല്‍ ആരൊക്കെയാണ്? മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, മണിയന്‍പിള്ള രാജു. സംവിധായകരായ ടി.കെ. രാജീവ്കുമാര്‍, ജി.എസ്. വിജയന്, ഷാജികൈലാസ്. നിര്‍മ്മാതാക്കളായ സുരേഷ്കുമാര്‍, ഗാന്ധിമതി ബാലന്. പിന്നെ പേരറിയാത്ത വേറെയും ചിലര്‍. എല്ലാവരും ഒത്തുചേരലിന്റെ ലഹരിയിലാണ്. മതിമറന്ന് ആഘോഷിക്കുകയാണ്.
അപൂര്‍വ്വമായ ഈ ഒത്തുചേരലിന്റെ പശ്ചാത്തലം അറിയാനായി ആദ്യം വിളിച്ചത് മണിയന്‍പിള്ള രാജുവിനെയാണ്.
‘ലാലിന്റെ ബര്‍ത്ത്ഡേയോ മറ്റോ ആഘോഷിക്കാന്‍ ഒത്തുകൂടിയ സന്ദര്‍ഭമാണെന്നാണ് എന്റെ ഓര്‍മ്മ. എങ്കിലും ഒന്ന് അന്വേഷിച്ചിട്ട് പറയാം.’ രാജു പറഞ്ഞു.
ഇക്കാര്യത്തില്‍ പെട്ടെന്ന് ഞങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരാള്‍ ടി.കെ. രാജീവ്കുമാറാണെന്ന് തോന്നിയപ്പോള്‍ ആദ്ദേഹത്തേയും വിളിച്ചു.
രാജീവും നിസ്സഹായത അറിയിച്ചു. ജി.എസ്. വിജയന് കൃത്യമായ വിവരങ്ങള്‍ തരാന്‍ കഴിയുമെന്ന് ഉപദേശിക്കുകയും ചെയ്തു. അങ്ങനെയാണ് ജി.എസ്സിനെ വിളിക്കുന്നത്.
‘പങ്കജ് ഹോട്ടലില്‍വച്ച് നടന്ന പരിപാടിയാണിത്. ഒന്നുകില്‍ ലാലിന്റെ ജന്മദിനം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സിനിമാപ്രവേശനത്തിന്റെ 25-ാം വാര്‍ഷികാഘോഷം.’ വിജയനും വ്യക്തമായൊരു മറുപടി തന്നില്ല.
ഒടുവില്‍ ആ അന്വേഷണം അവസാനിച്ചത് ഗാന്ധിമതി ബാലനിലാണ്. അദ്ദേഹമാണ് കൃത്യമായി വിശദീകരിച്ചത്.
‘ലാലിന്റെ സിനിമാജീവിതത്തിന്റെ ഇരുപതാം വര്‍ഷം ആഘോഷിക്കാന്‍ ഒത്തുകൂടിയപ്പോള്‍ എടുത്ത വീഡിയോ ആണത്. അന്ന് തിരുവനന്തപുരത്ത് എത്തിയാല്‍ മമ്മൂട്ടി സ്ഥിരമായി താമസിക്കുന്നത് പങ്കജ് ഹോട്ടലിലാണ്. ലാല്‍ കുടുംബസമേതം തിരുവനന്തപുരത്ത് വരുന്നുണ്ടെന്നറിഞ്ഞ്, അവിടേക്ക് ക്ഷണിക്കുകയായിരുന്നു. ഒപ്പം സുരേഷ്ഗോപിയേയും. ഞങ്ങളുടെ എല്ലാം ആത്മമിത്രമാണ് ലാല്‍.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് വരുന്നത്. തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അത് ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പൂമാല അണിഞ്ഞാണ് ലാലിനെ സ്വീകരിച്ചത്. സുരേഷ്കുമാറിനും കിട്ടി ഹാരാര്‍പ്പണം. കാരണം ലാലും സുരേഷും ഒരുമിച്ച് സിനിമയില്‍ വന്നവരാണല്ലോ. കേക്കു മുറിക്കല്‍ ഉണ്ടായിരുന്നു. പിന്നെ ഡിന്നറും. ആ ആഘോഷരാവില്വച്ചാണ് ലാലിന്റെ 25-ാം സിനിമാവാര്ഷികം ഒരു വലിയ പരിപാടിയായി നടത്താന്‍ തീരുമാനിക്കുന്നത് (അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ്, ലാല്‍ പഠിച്ച എം.ജി. കോളേജില്‍വച്ച് ആ പരിപാടി ഗംഭീരമായി ആഘോഷിച്ചു. ടി.കെ. രാജീവ്കുമാറായിരുന്നു ആ ഷോയുടെ സംവിധായകന്.) ഞങ്ങളുടെ കൂട്ടത്തിലുള്ള ആ കൊച്ചുകുട്ടി സുരേഷ്ഗോപിയുടെ മകന് ഗോകുല്‍ ആണ്.’ ബാലന് പറഞ്ഞു.
ഇത്തരം കൂട്ടായ്മകള്‍ ഇന്ന് സിനിമയില്‍ അപൂര്‍വ്വമാണ്. ഏറിയാല്‍ ആരുടെയെങ്കിലും ജന്മദിനദിവസം സെറ്റുകളില്‍ കേക്കു മുറിക്കും. അല്ലെങ്കില്‍ നവമാധ്യമങ്ങള്‍ വഴി ആശംസ അറിയിക്കും. അത്രയേറെ യാന്ത്രികമായി തീരുകയാണ് ഓരോ സിനിമാ സെറ്റുകളും. തിരിച്ചുപിടിക്കേണ്ടത് കൂട്ടായ്മകളുടെ ഇത്തരം നറുയൗവ്വനങ്ങള് തന്നെയാണ്. അതിനായി നമുക്കും പ്രതീക്ഷയോടെ കാത്തിരിക്കാം.
Recent Comments