സൈനിക ചരിത്രത്തിലാദ്യമായി സഹപാഠികള്‍ ഇന്ത്യന്‍ കരസേനയുടെയും നാവിക സേനയുടെയും മേധാവികളാകും. കരസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് ത്രിപാഠിയുമാണ് പ്രസ്തുത സഹപാഠികള്‍. ഇവര്‍ 1970-കളില്‍ മധ്യപ്രദേശിലെ രേവയിലുള്ള സൈനിക് സ്കൂളില്‍ അഞ്ചാം ക്ലാസില്‍ ഒരുമിച്ചാണ് പഠിച്ചത്.
കഴിഞ്ഞ മെയ് ഒന്നിനാണ് അഡ്മിറല്‍ ദിനേശ് ത്രിപാഠി നാവികസേനാ മേധാവിയായി ചുമതലയേറ്റത്. ഇന്ന് (ജൂണ്‍ 30ന്)ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയായി ചുമതലയേല്‍ക്കും. അതോടെ ഈ രണ്ട് സഹപാഠികള്‍ ഇന്ത്യന്‍ കരസേനയുടെയും നാവികസേനയുടെയും സര്‍വീസ് മേധാവികളാകും. ഇത് ഇന്ത്യന്‍ സൈനിക ചരിത്രത്തിലാദ്യമായി ആദ്യത്തെ സംഭവമാണ്.
ഈ സഹപാഠികള്‍ രേവയിലുള്ള സൈനിക് സ്കൂളില്‍ അഞ്ചാം ക്ലാസില്‍ 5A ക്ലാസ്സില്‍ പഠിക്കുമ്പോള്‍, അവരുടെ റോള്‍ നമ്പറുകള്‍ യഥാക്രമം 931 ഉം 938 ഉം ആയിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി ANI റിപ്പോര്‍ട്ട് ചെയ്തു.
Recent Comments