കെ.ടി. കുഞ്ഞുമോന് നിര്‍മ്മിക്കുന്ന ബ്രമാണ്ഡ ചിത്രമായ ‘ജെന്റില്മാന് 2’ ന്റെ കലാസംവിധായകരായി അച്ഛനും മകളും. യുവ സംവിധായകന് എ. ഗോകുല്‍ കൃഷ്ണ, സംഗീത സംവിധായകനായി മരഗതമണി (കീരവാണി), ഛായഗ്രാഹകനായി അജയന് വിന്‍സെന്റ് എന്നിവരെക്കൂടാതെ ഇപ്പോള്‍ കലാസംവിധായകരായി ഇന്ത്യന്‍ സിനിമയിലെ പ്രഗല്ഭനായ തോട്ടാ ധരണിയുടെയും അദ്ദേഹത്തിന്റെ മകള്‍ രോഹിണി ധരണിയുടെയും പേരു പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാവായ കുഞ്ഞുമോന്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലേയും ബ്രമാണ്ഡ സിനിമകള്‍ക്ക് കലാസംവിധായകനായി പ്രവര്‍ത്തിച്ച് കീര്‍ത്തി നേടിയ കലാകാരനാണ് തോട്ടാ ധരണി.
നായകന്, ബോംബെ, ദളപതി, ചന്ദ്രമുഖി, ശിവാജി, ദശാവതാരം, രുദ്രമാദേവി, ഡാം 999, മലയാളത്തില്‍ അഭിമന്യു, കുഞ്ഞുമോന് ചിത്രങ്ങളായ ജെന്റില്മാന്, കാതലന്‍, കാതല്‍ദേശം, രക്ഷകന് എന്നീ സിനിമകള്‍ക്കും തോട്ടാ ധരണി ഒരുക്കിയ സെറ്റുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മണിരത്നത്തിന്റെ ഡ്രീം പ്രോജക്ടായ ‘പൊന്നിയിന്‍ സെല്‍വ’ന്റെ പണിപ്പുരയിലാണിപ്പോള്‍ തോട്ടാ ധരണി.ജെന്റില്മാന് 2 നു വേണ്ടി ഹോളിവുഡ് നിലവാരത്തിലുള്ള സെറ്റുകളാണ് തോട്ടാ ധരണിയും രോഹിണി ധരണിയും ചേര്‍ന്ന് ഒരുക്കുകയത്രെ.
ചിത്രത്തില്‍ നായികമാരായി മലയാളികളായ നയന്‍താരാ ചക്രവര്‍ത്തി, പ്രിയാ ലാല്‍ എന്നിവരാണ് വേഷമിടുന്നത്. അണിയറ സാങ്കേതിക വിദഗ്ദ്ധരെല്ലാം തന്നെ ഇന്ത്യന്‍ സിനിമയിലെ പ്രഗല്ഭരായിരിക്കും എന്നും കുഞ്ഞുമോന് നേരത്തെ സൂചിപ്പിച്ചിരുന്നു.
ചിത്രത്തിലെ നായകന്, മറ്റ് അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ ആരൊക്കെയായിരിക്കുമെന്ന് ആകാംക്ഷയോടെ സിനിമാ പ്രേമികളും സിനിമാ രംഗത്തുള്ളവരും അടുത്ത അറിയിപ്പുകള്‍ക്കായി കാത്തിരിക്കയാണ്. ജെന്റില്മാന് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ കെ.ടി. കുഞ്ഞുമോന് നിര്‍മ്മിക്കുന്ന ‘ജെന്റില്മാന് 2’ന്റെ ഷൂട്ടിംഗ് ആഗസ്റ്റ് അവസാനവാരം ആരംഭിക്കുമെന്ന് കുഞ്ഞുമോന് അറിയിച്ചു. വാര്‍ത്താപ്രചരണം സി.കെ. അജയ് കുമാര്‍.
Recent Comments