ഇന്നലെ അന്തരിച്ച നടന് ഇന്നസെന്റിന്റെ ഭൗതിക ശരീരം കടവന്ത്രയിലുള്ള രാജീവ് ഗാന്ധി ഇന്ഡോല് സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. വ്യവസായ മന്ത്രി രാജീവ്, ചലച്ചിത്ര പ്രവര്‍ത്തകരായ സിദ്ധിക്ക്, ബാബുരാജ്, രവീന്ദ്രന്, രഞ്ജിപണിക്കര്‍, ബി. ഉണ്ണികൃഷ്ണന്, ജോസ് തോമസ്, ആന്റണി പെരുമ്പാവൂര്‍, സുരേഷ് കുമാര്‍, ഡേവിഡ് കാച്ചാപ്പിള്ളി, സിബി മലയില്‍, പൊന്നമ്മ ബാബു, ഫാസില്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണുള്ളത്. 11 മണിവരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. അതിന് ശേഷം സ്വദേശമായ ഇരിങ്ങാലക്കുടയിലേയ്ക്ക് കൊണ്ടുപോകും. അവിടെയും പൊതുദര്‍ശനത്തിന് വയ്ക്കുന്നുണ്ട്. ഇന്ന് ശവസംസ്കാരം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അത് നാളത്തേയ്ക്ക് (മാര്‍ച്ച് 28) മാറ്റിയിട്ടുണ്ട്. ഇന്റസെന്റിന്റെ ഭാര്യ ആലീസിന്റെ സ്നേഹപൂര്‍വ്വമായ ആവശ്യപ്രകാരമാണ് സംസ്കാരച്ചടങ്ങുകള്‍ നാളത്തേയ്ക്ക് മാറ്റിവച്ചത്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments