ഓണ്‍ലൈന്‍ ലോണ്‍ ഭീഷണിയില്‍ മനംനൊന്ത യുവതി ജീവനൊടുക്കി. എറണാകുളം ജില്ലയിലെ വേങ്ങൂര്‍ എടപ്പാറ സ്വദേശിനി ആരതിയാണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെയും ഭര്‍ത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകള്‍ അയച്ചു നല്‍കുമെന്ന് ഓണ്‍ലൈന്‍ ലോണ്‍ ദാതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ആരതിയുടെ മരണശേഷവും ഫോണിലേക്ക് ചില ഫിനാന്‍സ് സ്ഥാപനത്തിന്റെ പേരില്‍ ഫോണ്‍വിളികള്‍ വന്നു. കുറുപ്പുംപടി പോലീസ് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് അനീഷ് വിദേശത്താണ്. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴും മൂന്നും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.
Recent Comments