നാഷണല്‍ ഫിലം ആര്‍ക്കൈവിന്റെ 2021 ലെ കലണ്ടര്‍ പുറത്തിറങ്ങി. എല്ലാ വര്‍ഷവും ഓരോ വിഷയങ്ങളെ അധീകരിച്ചാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ് കലണ്ടറുകള്‍ പുറത്തിറക്കുന്നത്. ഇത്തവണ അഭിനയമികവുകളെ ആഘോഷിക്കുന്നു എന്ന തലക്കെട്ടോടെയാണ് മികച്ച നടനും നടിക്കുമുള്ള ദേശീയ പുരസ്കാരം നേടിയ 12 അഭിനേതാക്കളെ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മലയാളത്തില്‍നിന്ന് മൂന്ന് താരങ്ങളാണ് കലണ്ടറില്‍ ഇടംപിടിച്ചിട്ടുള്ളത്. പി.ജെ. ആന്റണി, ഭരത് ഗോപി, മോനിഷ. ജനുവരിയിലെ മുഖച്ചിത്രമായി പി.ജെ. ആന്റണിയുടെ പടമാണ് നല്‍കിയിരിക്കുന്നത്. 1973 ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം എന്ന ചിത്രത്തിലെ പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് പി.ജെ. ആന്റണിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. എം.ടി. വാസുദേവന്‍നായരായിരുന്നു നിര്‍മ്മാല്യത്തിന്റെ സംവിധായകന്.
മോനിഷ ഇടംപിടിച്ചിരിക്കുന്നത് മാര്‍ച്ച് മാസത്തെ കവര്പേജായിട്ടാണ്. ഭരത് ഗോപി ജൂണിലെയും. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലെ ഗൗരിയെ അവിസ്മരണീയമാക്കിയ പ്രകടനത്തിനാണ് 34-ാമത് ദേശീയ പുരസ്കാരം മോനിഷയെ തേടിയെത്തിയത്.
കൊടിയേറ്റത്തിലൂടെയാണ് ഭരത് ഗോപി ആ നേട്ടം സ്വന്തമാക്കിയത്. അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടിയെ പ്രകടനമികവുകൊണ്ട് ഗോപി ഗംഭീരമാക്കിയിരുന്നു. 1974 ലാണ് കൊടിയേറ്റം ദേശീയ അവാര്‍ഡിനുവേണ്ടി മത്സരിക്കാനെത്തിയത്.
തമിഴില്‍നിന്ന് രണ്ട് പേര് കലണ്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്. എം.ജി.ആറും ലക്ഷ്മിയും. 1971 ല്‍ പുറത്തിറങ്ങിയ റിക്ഷാക്കാരനിലെ പ്രകടനമാണ് എം.ജി.ആറിനെത്തേടി 19-ാം ദേശീയപുരസ്കാരം എത്തിയത്. ലക്ഷ്മി, 1976 ലാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രം സില നേരങ്കളില്‍ സില മനിതര്‍. ഭീംസിംഗ് ആയിരുന്നു ഇതിന്റെ സംവിധായകന്.
തെലുങ്കില്‍നിന്ന് ഇടം പിടിച്ചിരിക്കുന്ന അഭിനേത്രി അര്‍ച്ചനയാണ്. 1958 ല്‍ പുറത്തിറങ്ങിയ ദാസി എന്ന ചിത്രമാണ് അര്‍ച്ചനയെ മികച്ച ദേശീയ അഭിനേത്രിയായി ഉയര്‍ത്തിയത്.
ഹിന്ദിയില്‍നിന്ന് രഹാന സുല്‍ത്താനും (ദസ്തക്ക്- 1970) സ്മിതാ പാട്ടീലും (ഭൂമിക-1977) ബംഗാളില്‍നിന്ന് മദാഭി മുഖര്‍ജിയും (ഡിബ്രട്രിര് കബ്യ -1970) ഉത്തംകുമാറും (ആന്റണി ഫിറിഞ്ചീ- 967) കന്നടത്തില്നിന്ന് നന്ദിനി ഭക്തവത്സലയും (കാടു -1973) എം.വി. വാസുദേവറാവു (ചോമാന ഡുഡി – 1975)മാണ് കലണ്ടറില്‍ ഇടംപിടിച്ച ദേശീയ പുരസ്കാര ജേതാക്കളാണ്.
എന്‍.എഫ്.എ.ഐയുടെ കഴിഞ്ഞ വര്‍ഷത്തെ കലണ്ടര്‍ ഇന്ത്യ സിനിമയിലെ സംഗീതോപകരണങ്ങള്‍ എന്ന തീമിനെ അധീകരിച്ചായിരുന്നു. ഇന്ത്യന്‍ സിനിമയിലെ വിവിധ അഭിനേതാക്കള്‍ അവരവരുടെ സിനിമയില്‍ സംഗീതോപകരണങ്ങളുമായി നില്ക്കുന്ന അപൂര്‍വ്വ ചിത്രങ്ങളായിരുന്നു ആ കലണ്ടറിനെ അലങ്കരിച്ചത്.
നാഷണല്‍ ഫിലം ആര്‍ക്കൈവിന്റെ 2021 ലെ കലണ്ടര്‍
Recent Comments