മഹാരാഷ്ട്രയിലെ പൂനെയിൽ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ഇന്ന് (ഒക്ടോബർ 2 ) രാവിലെ 6:45 ഓടെ ബവ്ദാൻ എന്ന മലയോര പ്രദേശത്തെ ഒരു ഗോൾഫ് മൈതാനത്തെ ഹെലിപാഡിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയർന്ന ശേഷമായിരുന്നു അപകടം
പൈലറ്റുമാരായ പരംജിത് സിംഗ്, ജി കെ പിള്ള, എഞ്ചിനീയർ പ്രീതം ഭരദ്വാജ് എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്..മൂവരും കൊല്ലപ്പെട്ടു .ഹെറിറ്റേജ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്നതാണെന്നാണ് പ്രാഥമിക വിവരം.
നാഷണലിസ്റ്റ് കോണ്ഗ്രസ് പാർട്ടി (എൻ സി പി )ചാർട്ടർ ചെയ്ത ഹെലികോപ്റ്ററാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Recent Comments