വിജീഷ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആറേശ്വരം സിനിമാസിന്റെ ബാനറില്‍ എംബി മുരുകന്, ബിനോയ് ഇടതിനകത്ത് എന്നിവര്‍ ചേര്‍ന്നാണ്. മൂന്നാം നിയമം എന്ന ചിത്രത്തിനു ശേഷം വിജീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
കമിതാക്കളായ സാമിന്റെയും ക്ലാരയുടെയും ജീവിതത്തില്‍ നാല് മണിക്കൂറില്‍ സംഭവിക്കുന്ന അതി തീവ്രമായ വെല്ലുവിളികളാണ് ചിത്രം പറയുന്നത്.
കോവിഡ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഗോഡ് ബ്ലെസ് യുവില്‍ പുതുമുഖങ്ങളായ വിഷ്ണു വിജയന്, ശബരി ബോസ് എന്നിവര്‍ സാം, ക്ലാര എന്നിവരായി വേഷമിടുന്നു.. വിഷ്ണു മുരുകന്, ബിനോയ് ഇടതിനകത്ത്, പി.എന്‍. സണ്ണി (ജോജി ഫെയിം) സുനില്‍ സുഗത, കോട്ടയം പ്രദീപ്, ജെന്സണ് ആലപ്പാട്ട്, ഉണ്ണി രാജ്, സൂരജ് പോപ്പ്സ് (കുമ്പളങ്ങി നൈറ്റ്സ് ഫെയിം ) ഹരിശ്രീ യൂസഫ്, സിനോജ് വര്‍ഗീസ്, ബിറ്റോ ഡേവിസ്, നാരായണന് കുട്ടി, നീന കുറുപ്പ്, അഞ്ജന അപ്പുക്കുട്ടന്, ഗായത്രി, രമ്യ ആര്. നായര്‍, ദീപിക, ശശി കുളപ്പുള്ളി, സജിത്ത് തോപ്പില്‍, ജോയ് ഐ.സി, നെല്‍സണ്‍ സേവ്യര്‍, സുധ ലക്ഷ്മി തുടങ്ങിയവരും വേഷമിടുന്നു.
സിനിമോട്ടോഗ്രാഫി ദേവന് മോഹനന്. സംഗീതം സുഭാഷ് കൃഷ്ണന്. ഗാനരചന സന്തോഷ് കോടനാട്. ഗായകര്‍ വിജയ് യേശുദാസ്, ശ്രീ പാര്‍വതി. എഡിറ്റിംഗ് സുമേഷ് ബി.ഡബ്ല്യൂ.ടി.
ഒരു ഇടവേളക്ക് ശേഷം എസ്.പി. വെങ്കിടേഷ് മലയാളത്തില്‍ ബാഗ്രൗണ്ട് സ്കോര്‍ ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.. സ്റ്റണ്ട് കോറിയോഗ്രാഫി അഷറഫ് ഗുരുക്കള്‍. ആര്‍ട്ട് മയൂണ്‍ വി വൈക്കം.മേക്ക് അപ്പ് ആന്‍ഡ് കോസ്റ്റും രമ്യ ആര് നായര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ജോബി ആന്റണി. അസോസിയേറ്റ് ഡയറക്ടര്‍ അമ്പിളി എസ് കുമാര്‍. സ്റ്റില്‍സ് ജിജു ചെന്താമര, ഷാബുപോള്‍. ഡിസൈന്‍സ് ജിപ്സി. ചിത്രം ജനുവരി അവസാനവാരം തിയറ്ററില്‍ എത്തും. പിആര്‍ഒ എംകെ ഷെജിന്‍ ആലപ്പുഴ.
Recent Comments