കുഞ്ചാക്കോ ബോബന്, ആന്റണി വര്‍ഗീസ്, അര്ജുന് അശോകന് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തലശ്ശേരിയില്‍ തുടങ്ങി. തലശ്ശേരി കടല്‍പാലത്തിനോട് ചേര്‍ന്ന തായലങ്ങാടിയില്‍ ഇതിനുവേണ്ടി ഒരു തെരുവിന്റെ കൂറ്റന്‍ സെറ്റ് തീര്‍ത്തിരിക്കുകയാണ് കലാസംവിധായകന്‍ ഗോകുല്‍ദാസ്. സിനിമയില്‍ ഇത് അങ്ങാടിമുക്കാണ്.
ഏറ്റവും ഒടുവില്‍ ടൊവിനോ തോമസ് നായകനായ തല്ലുമാലയ്ക്ക് വേണ്ടിയാണ് ഇവിടെ സെറ്റൊരുക്കിയിരുന്നത്. അന്ന് തെരുവിന്റെ ചുമരുകള്‍ മൂഴുവനും ചുമര്ചിത്രങ്ങള്കൊണ്ട് വര്‍ണ്ണാഭമാക്കിയിരുന്നു. വിനോദ സഞ്ചാരമേഖല ഈ പ്രദേശത്തെ സംരക്ഷിത മേഖലയായി നിലനിര്‍ത്തിയതോടെ അവിടെ മറ്റ് മാറ്റങ്ങളൊന്നും വരുത്താന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തെരുവിന്റെ ബാഹ്യമോടികള്‍ അങ്ങനെതന്നെ നിലനിര്‍ത്തി പകരം പ്ലൈവുഡ് കൊണ്ട് അതിനെ പൂര്‍ണ്ണമായും മറച്ച് പുതിയൊരു അങ്ങാടിത്തെരുവുതന്നെ സൃഷ്ടിക്കുകയായിരുന്നു കലാസംവിധായകനും സംഘവും. ഒന്നര കിലോമീറ്ററോളം നീളത്തിലാണ് തെരുവിന്റെ സെറ്റ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഒരു പ്രധാന ഭാഗം ചിത്രീകരിക്കുന്നതും ഇവിടെയാണ്. ചിത്രീകരണം തുടങ്ങിയ ദിവസം മുതല്‍ നൂറുകണക്കിന് ആളുകളാണ് ഷൂട്ടിംഗ് കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്കുശേഷം
ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോയ് മാത്യുവാണ് തിരക്കഥാകൃത്ത്. ടൈറ്റില്‍ ആയിട്ടില്ല.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
Read Also
രാജേഷ് ശര്‍മ്മ, കെ.യു. മനോജ്, അനുരൂപ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ആഗസ്റ്റ് ഒന്ന് വരെയാണ് ഈ ചിത്രത്തിന് കുഞ്ചാക്കോബോബന് നല്‍കിയിരിക്കുന്ന ഷെഡ്യൂള്‍ ഡേറ്റ്. പിന്നീട് സെപ്തംബര്‍ ഒന്നിന് റീജോയിന്‍ ചെയ്യും.
Recent Comments