രണ്ട് കവര്‍ ചിത്രങ്ങള്‍. ആദ്യ ചിത്രത്തിലേയും രണ്ടാമത്തെ ചിത്രത്തിലേയും സെലിബ്രിറ്റികളെ നിങ്ങള്‍ അറിയും. ആദ്യ ചിത്രത്തിലുള്ളത് ദിലീപ്-മഞ്ജുവാര്യരുടെ മകള്‍ മീനാക്ഷിയാണ്. രണ്ടാമത്തെ ചിത്രത്തിലുള്ള അബിയുടെ മകനും നടനുമായ ഷെയ്ന് നിഗവും. ഈ രണ്ട് ഫോട്ടോകളിലും അവരോടൊപ്പം നില്ക്കുന്ന ആളാണ് പ്രസ്തുത കഥയിലെ ‘വില്ലന്‍’.
ഈ രണ്ട് ഫോട്ടോകളും പകര്‍ത്തിയിരിക്കുന്നത് വ്യത്യസ്ത സമയങ്ങളിലാണെങ്കിലും സന്ദര്‍ഭം ഒന്നുതന്നെയാണ്. നാദിര്‍ഷയുടെ മകളുടെ നിക്കാഹിനോടനുബന്ധിച്ചുള്ള വിവിധ വേദികളില്വെച്ചാണെന്നുമാത്രം.
ആദ്യചിത്രം പോലെ രണ്ടാമത്തെ ചിത്രവും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നതാണ്. രണ്ടാമത്തെ ചിത്രത്തെ പക്ഷേ ആരും മൈന്‍ഡ് ചെയ്തില്ല. എന്നാല്‍ ആദ്യചിത്രം ചില സത്യാന്വേഷികളെ വിറളി പിടിപ്പിച്ചു. അവര്‍ക്ക് മീനാക്ഷിയോടൊപ്പം നില്‍ക്കുന്നത് ആരാണെന്നറിയണം? കൊണ്ടുപിടിച്ച അന്വേഷണങ്ങളും ആരംഭിച്ചു. അന്വേഷണറിപ്പോര്‍ട്ടില്‍ മീനാക്ഷിയുടെ കാമുകനാണെന്നുവരെ തട്ടിവിട്ട ചിലരുണ്ട്. മറ്റുചിലരാകട്ടെ ഗലീലിയോയെപ്പോലെ പുതിയൊരു കണ്ടുപിടിത്തം നടത്തിയ മട്ടില്‍ ആര്‍പ്പുവിളിക്കാനും മറന്നില്ല. അവരുടെ കണ്ടെത്തല്‍ ഇതായിരുന്നു. മീനാക്ഷിയോടൊപ്പമുള്ളത് നാദിര്‍ഷയുടെ സഹോദരന്റെ മകനാണ്.
നാദിര്‍ഷ, നാദിര്‍ഷയുടെ സഹോദരന്, അയാളുടെ മകന് എന്നൊക്കെ കേട്ടപ്പോള്‍ ചിലര്‍ക്ക് ആപത്ത് മണത്തു. സംഗതി ഇമ്മിണി ബല്യ പ്രശ്നമാണെന്ന് അവര്‍ക്ക് തോന്നിക്കാണും. അത് കണ്ടെത്താനായി പുതിയ പാപ്പരാസികളിറങ്ങി. അവരുടെ റിപ്പോര്‍ട്ടുകളിലാണ് ദിലീപിന്റെ കുടുംബമടക്കം നശിപ്പിക്കാന്‍ വന്നവനാണെന്നുള്ള പരാമര്‍ശങ്ങളുള്ളത്. സംഗതി മറ്റൊന്നുമല്ല, ലൗവ്ജിഹാദ് തന്നെ. നേരിട്ട് മൂക്കില്‍ തൊടാതെ, വലംവച്ചു പറഞ്ഞുവെന്നുമാത്രം. ഇതാണ് അവസ്ഥ. ഭീകരമാണ്. അതിനേക്കാള്‍ ക്രൂരവും.
ഇനി ‘വില്ലനെ’ പരിചയപ്പെടുത്താം. പേര് അക്ബര്‍ഷാ. ശരിയാണ് നാദിര്‍ഷയുടെ ഇളയസഹോദരന് ഷൗക്കത്തിന്റെ മൂത്ത മകനാണ്. അക്ബര്‍ഷായും മീനാക്ഷിയും ഒന്നിച്ചുള്ള ഒരു ഫോട്ടോയെപ്പോലും നവമാധ്യമങ്ങള്‍ വെറുതെ വിടുന്നില്ല. സത്യമാണെഴുതുന്നതെങ്കില് കുഴപ്പമില്ല. ഇത് സ്വന്തം ഭാവനയ്ക്കനുസരിച്ച് അവര്‍ കഥകള്‍ മെനയുകയാണ്. അത് ഇരകളെ എങ്ങനെ ബാധിക്കുമെന്ന് അവര്‍ക്കൊരു പ്രശ്നമേയല്ല.
അല്ലെങ്കില്‍ നോക്കൂ, പൊതുസമൂഹത്തിലുള്ളവര്ക്കെല്ലാവര്ക്കുമറിയാം ദിലീപും നാദിര്‍ഷയും തമ്മിലുള്ള ബന്ധം. അവര്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമല്ല, കുടുംബങ്ങള്‍ തമ്മില്‍ തമ്മിലും നല്ല ബന്ധമുണ്ട്. സഹോദരങ്ങളിലേയ്ക്കും ആ ബന്ധം വളര്ന്നുനില്ക്കുന്നു. നാദിര്‍ഷയുടെ മകളുടെ നിക്കാഹ് ചടങ്ങില്‍വച്ച് മീനാക്ഷിയും അക്ബര്‍ഷായും എടുത്തൊരു ചിത്രം അവരുടെ സൗഹൃദത്തിന്റെയും ഇഴയടുപ്പംകൊണ്ട് സംഭവിച്ചതാണ്. അത് മറ്റുള്ളവരുടെ കണ്ണില്‍ അപരാധമായി മാറുന്നത് അവരുടെ ദൃഷ്ടിദോഷത്തിന്റെ കുഴപ്പമാണ്.
മീനാക്ഷിയെക്കാള്‍ പ്രായംകൊണ്ട് ചെറുപ്പമാണ് അക്ബര്‍ഷാ. അയാള്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. മീനാക്ഷി എം.ബി.ബി.എസിനും. നല്ലൊരു ഗായകന് കൂടിയാണ് അക്ബര്‍ഷാ. നിരവധി വേദികളില്‍ പാടിയിട്ടുണ്ട്. മൂത്താപ്പയെപ്പോലെ സിനിമയെ സ്വപ്നംകണ്ട് കഴിയുന്ന ചെറുപ്പക്കാരനുമാണ്. മീനാക്ഷിയാകട്ടെ ഇന്നോളം മനസ്സ് തുറന്നിട്ടില്ലെങ്കിലും പഠിച്ച് നല്ല ഡോക്ടറാകണമെന്നുള്ള സ്വപ്നത്തിന് പിറകെയാണ്. അവരുടെ കരിയറിനുമേല്‍ മാത്രമല്ല, കുടുംബത്തിലുള്ളവരെയും മുറിവേല്‍പ്പിക്കുന്നതാണ് ഇത്തരം ക്രൂരമായ പരാമര്‍ശങ്ങളും വ്യക്തിഹത്യകളും. മനസാവാചാകര്‍മ്മണാ അറിയാത്ത കുറ്റങ്ങളാണ് അവര്‍ ആ കുട്ടികള്‍ക്കുമേല്‍ ആരോപിക്കുന്നത്. അതും അക്ഷന്തവ്യമായ തെറ്റാണ്.
Recent Comments