‘ആരാണ് ജപ്പാന്? അവന് കുംബസാരത്തിന്റെ ആവശ്യമില്ല. ദൈവത്തിന്റെ അതിശയ സൃഷ്ടികളില്‍ അവനൊരു ഹീറോയാണ്.’ രാജു മുരുകന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജപ്പാന് എന്ന സിനിമയുടെ ടീസറിലെ ഉള്ളടക്കമാണിത. കാര്‍ത്തിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ പിറന്നാള്‍ദിനമായ മെയ് 25 ന് ജപ്പാന്റെ ടീസര്‍ പുറത്തുവിട്ടുകൊണ്ട് അദ്ദേഹത്തിന് ജന്മദിന സമ്മാനം നല്‍കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നിഗൂഢതകള്‍ ബാക്കി വച്ചുകൊണ്ടാണ് ജപ്പാന്റെ ടീസര്‍ അവസാനിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ടീസര്‍ പുറത്തിവിട്ടിരിക്കുന്നത്.
കാര്‍ത്തിയുടെ അഭിനയജീവിതത്തിലെ 25-മത്തെ ചിത്രമാണ് ജപ്പാന്. അനു ഇമ്മാനുവലാണ് നായിക.
തെലുങ്കില്‍ ഹാസ്യനടനായി അരങ്ങേറ്റം കുറിച്ച് പിന്നീട് നായകനായും വില്ലനായും ശോഭിച്ച സുനില്‍ ഈ സിനിമയിലൂടെ തമിഴില്‍ ചുവട് വയ്ക്കുകയാണ്. അല്ലു അര്‍ജുന്റെ പുഷ്പയില്‍ മംഗളം സീനു എന്ന വില്ലന്‍വേഷം ചെയ്ത് കയ്യടിനേടിയ അഭിനേതാവാണ് സുനില്‍. ഗോലി സോഡ, കടുക് എന്നീ ചിത്രങ്ങളുടെ സംവിധായകന് വിജയ് മില്‍ട്ടനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡ്രീം വാരിയര്‍ പിക്ചേര്‍സിന്റെ ബാനറില്‍ എസ്.ആര്. പ്രകാശ് ബാബു, എസ്.ആര്. പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ജപ്പാന് നിര്‍മ്മിക്കുന്നത്. രവിവര്‍മ്മന്‍ ഛായാഗ്രാഹകനാകുന്ന ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത് അനല്‍ അരശാണ്. ജി.വി. പ്രകാശ്കുമാറിനാണ് സംഗീതത്തിന്റെ ചുമതല. തൂത്തുക്കുടിക്കൊപ്പം കേരളവും ജപ്പാന്റെ ഒരു പ്രധാന ലൊക്കേഷനാണ്. ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യും. പി.ആര്.ഒ. സി.കെ. അജയ് കുമാര്‍.
Recent Comments