മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായിട്ട് ഇന്ന് (ആഗസ്റ്റ് 30) ഒരു മാസം തികഞ്ഞു. ജൂലൈ 30-നാണ് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ ഗ്രാമങ്ങളെ ഉരുള്‍പൊട്ടല്‍ തുടച്ചുനീക്കിയത്.
222 പേര് മരിച്ചതായും 206 പേര് ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നുമാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 231 പേരുടെ ജീവനാണ് ഉരുള്‍പ്പൊട്ടലില്‍ പൊലിഞ്ഞത്. 78 പേര് ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട ഇനി എന്ത് എന്ന് ചേദ്യവുമായി നില്‍ക്കുകയാണ് ഒരുപറ്റം മനുഷ്യര്‍. വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് കേരളം.
എട്ട് കിലോമീറ്ററോളം ദൂരത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തെ 58 കുടുംങ്ങളിലെ എല്ലാവരും മരണപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.
കേരളം ഇന്നേ വരേ കണ്ടിട്ടാല്ലാത്ത രീതിയിലുള്ള കൂട്ട സംസ്കാരവും ദുരത്തിനൊടുവില്‍ കാണേണ്ടി വന്നു. ദുരിതക്കയത്തിലായ നാടിനെ ചേര്‍ത്ത് പിടിക്കാന്‍ നിരവധി കരങ്ങളുണ്ടായിരുന്നു. സഹായം എല്ലായിടത്ത് നിന്നും എത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏകോപനം നടന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സന്ദര്‍ശനം നടത്തി. ദുരന്തത്തിലകപ്പെട്ട മനുഷ്യര്‍ ഇന്ന് താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ്. കൈവിട്ട് പോയ ജീവിതം തിരികെ പിടിക്കാനുള്ള കൈത്താങ്ങാണ് ഇനി അവര്‍ക്ക് ആവശ്യം.
നികത്താനാവാത്ത നഷ്ടമാണ് അതനുഭവിച്ചവര്‍ക്ക് വയനാട് ദുരന്തം. ജീവനും ജീവിതവും മണ്ണും പ്രകൃതിയും വിശ്വാസവും പ്രതീക്ഷകളും എല്ലാം മാഞ്ഞുപോയവര്‍. ഇനി കെട്ടിപ്പടുക്കേണ്ടത് പുതിയ ഒരു ജീവിതമാണ്. പൂജ്യത്തില്‍നിന്നു തുടങ്ങണം.
Recent Comments