ഉള്ളിലുള്ള പ്രണയം പങ്കുവയ്ക്കാനും പരസ്പരം സ്നേഹസമ്മാനങ്ങള്‍ കൈമാറാനുമായി പ്രണയിതാക്കൾ കാത്തിരുന്ന പ്രണയദിനംഇന്നാണ് . പലതരത്തിലുള്ള സമ്മാനങ്ങൾ നൽകിയാണ് ലോകത്ത് കാമുകന്മാരും കാമുകിമാരും ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത് . പ്രണയിക്കുന്നവരുടെ ഈ ദിനം വര്‍ഷത്തിലെ ഏറ്റവും റൊമാന്റിക്കായ ദിനമായി ആളുകൾ കരുതുന്നു.എന്നാൽ ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ദിനമായി ആചരിക്കുന്നതിനു പിന്നിലെ ചരിത്രം മിക്കവാറും കാമുകന്മാർക്കും കാമുകി മാർക്കും അജ്ഞാതമാണെന്നാണ് വിചിത്രം .
എന്താണ് ആ ചരിത്രം?
മൂന്നാം നൂറ്റാണ്ടില്‍ ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍ന്റൈന്‍ എന്നൊരാള്‍ക്കായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പിന്റെ ചുമതല. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും തോന്നിയ ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. എന്നാല്‍ ബിഷപ്പ് വാലന്‍ന്റൈന്‍ ഇതിനെതിരായിരുന്നു. അദ്ദേഹം പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി.
ഈ വിവരം അറിഞ്ഞ ചക്രവര്‍ത്തി ബിഷപ്പിനെ ജയിലില്‍ അടച്ചു. ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിലാവുകയും ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കൊണ്ട് കൂടി പെണ്‍കുട്ടിയുടെ ചികിത്സ ഫലം കണ്ടുവെന്നും ആ പെണ്‍കുട്ടിക്ക് കാഴ്ചശക്തി ലഭിച്ചുവെന്നുമാണ് പറയപ്പെടുന്നത്. ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ ആജ്ഞ നല്കി. തലവെട്ടാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് ”ഫ്രം യുവര്‍ വാലന്‍ന്റൈന്‍” എന്നെഴുതി ഒരു കുറിപ്പ് കൊടുക്കുകയുണ്ടായി. അതിന്റെ ഓര്‍മയ്ക്കായാണ് ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്.
Recent Comments