അക്ഷയ് കുമാറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഖേല്‍ ഖേല്‍ മേം. ചിത്രത്തിന്റെ പ്രചരണത്തിനിടെ ലോകപ്രശസ്ത കാര്‍ട്ടൂണ്‍ പരമ്പരയായ ടോം ആന്റ് ജെറിയെക്കുറിച്ച് അക്ഷയ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നു.
പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തി ഖേല്‍ ഖേല്‍ മേം എന്ന ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന ഫര്‍ദീന്‍ ഖാനും അക്ഷയ് കുമാറിനൊപ്പമുണ്ടായിരുന്നു. അഭിമുഖം പുരോഗമിക്കുന്നതിനിടെ ടോം ആന്റ് ജെറിയോടുള്ള തന്റെ ഇഷ്ടം ഫര്‍ദീന്‍ ഖാന് തുറന്നുപറഞ്ഞു. ഈ അവസരത്തിലാണ് ടോം ആന്റ് ജെറിയിലുള്ളത് തമാശയല്ല, മറിച്ച് അക്രമമാണെന്ന് അക്ഷയ് കുമാര്‍ അഭിപ്രായപ്പെട്ടത്. തന്റെ പല സംഘട്ടനരംഗങ്ങളും ടോം ആന്റ് ജെറിയില്‍നിന്ന് പ്രചോദനം കൊണ്ടിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
‘ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം. കരിയറില്‍ എത്രയോ സംഘട്ടനരംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിരിക്കുന്നു. അതില്‍ പലതും ടോം ആന്റ് ജെറിയില്‍നിന്ന് കടംകൊണ്ടതാണ്. മുന്‍പ് ഒരു ചിത്രത്തില്‍ ചെയ്ത ഹെലികോപ്റ്റര്‍ രംഗം മുഴുവന്‍ ആ കാര്ട്ടൂണില്നിന്നെടുത്തതാണ്. നാഷണല്‍ ജ്യോഗ്രഫിക്കില്നിന്ന് മറ്റൊരാശയമെടുത്ത് ചെയ്തിരുന്നു. എന്തൊക്കെ പറഞ്ഞാലും ടോം ആന്റ് ജെറിയില്‍ ചെയ്യുന്നതുപോലെ അവിശ്വസനീയമായ ആക്ഷന്‍ രംഗങ്ങള്‍ വേറെവിടേയും കാണാന്‍ കഴിയില്ല.’ അക്ഷയ് കുമാര്‍ വ്യക്തമാക്കി.
ഖേല്‍ ഖേല്‍ മേം സംവിധാനം ചെയ്തിരിക്കുന്നത് മുദാസര്‍ അസീസാണ്. വാണി കപൂര്‍, പ്രഗ്യാ ജയ്സ്വാള്‍, ആമി വിര്‍ക്ക്, ആദിത്യ സീല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ടി സീരീസ് ഫിലിംസും വക്കാവൂ ഫിലിസും വൈറ്റ് വേള്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Recent Comments