ഇന്ത്യന്‍ സിനിമാക്കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന് എന്നിവര്‍ നിര്‍മ്മിച്ച് അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ടയുടെ സെക്കന്റ് ഷെഡ്യൂള്‍ വയനാട്ടില്‍ ആരംഭിച്ചു. എന്‍. എം. ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍. ജൂലൈ 26 നാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. കുട്ടനാടായിരുന്നു ലൊക്കേഷന്‍. കുട്ടനാടിന് പുറമെ ചങ്ങനാശ്ശേരി, കോട്ടയം എന്നീ ഭാഗങ്ങളിലായിട്ടാണ് ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ടൊവിനോ തോമസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂടുമാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നിരവധി സാമൂഹ്യ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്ന ഈ ചിത്രം വിശാലമായ ക്യാന്‍വാസില്‍ വലിയ മുതല്‍മുടക്കോടെയാണ് അവതരിപ്പിക്കുന്നത്. വ്യക്തിജീവിതത്തിലും. ഔദ്യോഗിക ജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ള വര്‍ഗീസ് എന്ന ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതത്തിലെ സംഘര്‍ഷങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രിയംവദാ കൃഷ്ണയാണ് നായിക. ആര്യാസലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട്, പ്രശാന്ത് മാധവന്, എന്‍.എം. ബാദുഷ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിന്‍ ജോസഫിന്റേതാണ് തിരക്കഥ. സംഗീതം ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം വിജയ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം ബാവ, മേക്കപ്പ് അമല്‍, കോസ്റ്റ്യും ഡിസൈന്‍ അരുണ്‍ മനോഹര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ രതീഷ് കുമാര്‍, പ്രൊജക്റ്റ് ഡിസൈനര്‍ ഷെമി, പ്രൊഡക്ഷന്‍ മാനേജേഴ്സ് റിയാസ് പട്ടാമ്പി, വിനയ് ചന്ദ്രന്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് സക്കീര്‍ ഹുസൈന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ജിനു പി.കെ., പി.ആര്.ഒ. വാഴൂര്‍ ജോസ്, ഫോട്ടോ ശ്രീരാജ്.
Recent Comments