വിഷ്ണു ജി. രാഘവ് സംവിധാം ചെയ്യുന്ന വാശിയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ച്, ആദ്യത്തെ പത്ത് ദിവസം മാധ്യമങ്ങളെയടക്കം സെറ്റ് കവര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. അതിന്റെ കാരണം പിന്നീട് സെറ്റിലെത്തി വിഷ്ണുവിനോടുതന്നെ ചോദിക്കുമ്പോഴാണ് അദ്ദേഹം പറഞ്ഞത്.
‘ടൊവിനോ തോമസും കീര്‍ത്തി സുരേഷും അഭിഭാഷകരായി അഭിനയിക്കുന്ന ചിത്രമാണിത്. ആദ്യമായിട്ടാണ് ഇരുവരും അഭിഭാഷകരുടെ വേഷമിടുന്നത്. അവരുടെ പ്രൊഫഷണല്‍ മത്സരമാണ് വാശിയുടെ ഇതിവൃത്തം. ഇരുവരും പങ്കെടുക്കുന്ന കോടതി രംഗങ്ങളാണ് ആദ്യത്തെ പത്ത് ദിവസം ഷൂട്ട് ചെയ്തത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലിലാണ് കോടതിയുടെ സെറ്റ് ഇട്ടിരുന്നത്. ഇരുവരുടെയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരുന്നതുവരെയും അവരുടെ പ്രൊഫഷന് രഹസ്യമായി സൂക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് സെറ്റ് കവര്‍ ചെയ്യാന്‍ ആരെയും അനുവദിക്കാതിരുന്നത്.’
ഷൂട്ടിംഗിന് പിന്നാലെ ഇവരുടെ പ്രത്യേക ഫോട്ടോഷൂട്ടും നടത്തിയിരുന്നും അതില്‍നിന്നുള്ള സ്റ്റില്സുകളാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്.
കുറച്ചുമുമ്പാണ് വാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. മോഹന്‍ലാല്‍, എ.ആര്. റഹ്മാന്, അഭിഷേക് ബച്ചന്, മഹേഷ്ബാബു, മഞ്ജുവാര്യര്‍, സാമന്ത, തൃഷ എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
രേവതി കലാമന്ദിറിന്റെ ബാനറില്‍ ബി. സുരേഷ്കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments