സൂപ്പര്‍ ഹിറ്റ് ചിത്രം ഫോറന്‍സിക്കിനു ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസും മഡോണ സെബാസ്റ്റ്യനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഐഡന്റിറ്റി എന്നാണ് ചിത്രത്തിന്റെ പേര്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. 2023 ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
‘തിരക്കഥ പൂര്‍ത്തിയായി. രണ്ടാഴ്ച മുമ്പ് ടൊവിനോയെ സ്ക്രിപ്റ്റ് വായിച്ച് കേള്‍പ്പിച്ചു. ടൊവിനോയ്ക്ക് ഇഷ്ടമായി. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറി കൂടിയാണ്. പക്ഷേ ടൊവിനോ അന്വേഷണ ഉദ്യോഗസ്ഥനല്ല. പുര്‍ണ്ണമായും ഒരു ആക്ഷന്‍ ചിത്രമാണ്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എറണാകുളത്തിനും ബാംഗ്ലൂരിനും കോയമ്പത്തൂരിനും പുറമെ മൗറീഷ്യസും ഒരു പ്രധാന ലൊക്കേഷനാണ്. രാഗം മൂവീസിന്റെയും സെഞ്ച്വറി ഫിലിംസിന്റേയും ബാനറില്‍ രാജു മല്ല്യത്തും സെഞ്ച്വറി കൊച്ചുമോനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ താരങ്ങള്‍ക്കും ടെക്നീഷ്യന്മാര്ക്കും വേണ്ടിയുള്ള അന്വേഷണത്തിലാണ്.’ അഖില്‍പോള്‍ കാന്‍ ചാനലിനോട് പറഞ്ഞു.
സെവന്ത് ഡേ എന്ന ചലച്ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ടാണ് അഖില്‍പോള്‍ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് അനസ് ഖാനോടൊപ്പം ചേര്‍ന്ന് ഫോറന്‍സിക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഇരുവരുടെയും കൂട്ടുകെട്ടിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ഐഡന്റിറ്റി.
Recent Comments