മികച്ച ഏഷ്യന്‍ താരത്തിനുള്ള സെപ്റ്റിമ്യൂസ് പുരസ്കാരം നടന് ടൊവിനോ തോമസ് ഏറ്റുവാങ്ങി. ഇന്നലെ നെതര്‍ലന്റിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നടന്ന ചടങ്ങില്‍വച്ചാണ് മികച്ച ഏഷ്യന്‍ താരത്തിനുള്ള അവാര്‍ഡ് ടൊവിനോ തോമസിന് ലഭിച്ചതായി പ്രഖ്യാപനം വന്നത്. ഓസ്കാറും ഗ്രാമിയും കഴിഞ്ഞാല്‍ അന്താരാഷ്ട്ര പ്രശസ്തിയുള്ള അവാര്‍ഡുകളില്‍ ഒന്നുകൂടിയാണ് സെപ്റ്റിമ്യൂസ് പുരസ്കാരം. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ താരം കൂടിയാണ് ടൊവിനോ തോമസ്. ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിലെ പ്രകടനം മുന്‍നിര്‍ത്തിയാണ് ടൊവിനോ തോമസിനെ ഈ പുരസ്കാരം തേടിയെത്തിയത്. മാര്‍ക്ക് ലീ, റിയോ ഡിവാന്ടോ, ബുഹന്‍ ബാം, വിസ്സാം ഡിയാ, അസീസ് ബുഹിസ്, ഖാലെദ് ഹംദാന്‍ തുടങ്ങിയ പ്രശസ്തരായ ഏഷ്യന്‍ ആക്ടേഴ്സിനെ എല്ലാം പിന്നിലാക്കിയാണ് ടൊവിനോ ഈ പുരസ്കാരനേട്ടം കൊയ്തത്.
2018 ല്‍ കേരളത്തിലുണ്ടായ പ്രളയത്തെ അവലംബിച്ച് ജൂഡ് ആന്തണി ഒരുക്കിയ ചിത്രമായിരുന്നു 2018. ഈ ചിത്രത്തിന് ബെസ്റ്റ് ഏഷ്യന്‍ ഫിലിംസിനുള്ള നോമിനേഷനും ലഭിച്ചിരുന്നു. സെപ്റ്റിമ്യൂസ് പുരസ്കാരത്തിന് നോമിനേഷന് കിട്ടിയ മറ്റൊരു ഇന്ത്യന്‍ താരം രാശ്മിക മന്ദാനയാണ്. മികച്ച ഏഷ്യന്‍ നായികയ്ക്കുള്ള നോമിനേഷനാണ് അവര്‍ക്ക് ലഭിച്ചിരുന്നത്.
ഈ അന്തര്‍ദ്ദേശീയ പുരസ്കാരം തന്റെ ഹൃദയത്തോട് ചേര്ത്തുവയ്ക്കുന്നതായും അത് കേരളത്തിന് സമര്‍പ്പിക്കുന്നതായും ടൊവിനോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.
Recent Comments