ടൊവിനോ തോമസ് നിര്‍മ്മാതാക്കള്‍ക്കൊപ്പം നില്ക്കുന്ന നടനാണെന്ന് സന്ദീപ് സേനന്. ഹെലികോപ്റ്റര്‍ കഥകള്‍ പോലുള്ള ഇല്ലാക്കഥകള്‍ പറഞ്ഞ് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുതെന്നും സന്ദീപ് സേനന് പറഞ്ഞു. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തുന്ന പള്ളിച്ചട്ടമ്പി എന്ന സിനിമയുടെ പൂജാവേളയില്‍ സംസാരിക്കുകയായിരുന്നു സന്ദീപ്.
മോശം അവസ്ഥയില്കൂടിയാണ് സിനിമ പോകുന്നതെന്നും ഇവിടെ നടന്മാരും നിര്‍മ്മാതാക്കളും തമ്മിലൊക്കെ വലിയ അടിയാണ് എന്നുമാണ് എല്ലാവരും പറയുന്നത്. ഒരു ഹെലികോപ്റ്റര്‍ കഥ കേട്ടു. ടൊവിനോ ഒരിക്കലും കോസ്റ്റ് കൂട്ടാന്‍ ശ്രമിക്കുന്ന നടനല്ല എന്ന് എനിക്ക് നന്നായി അറിയാവുന്നതാണ്. 2022 ല്‍ ഞങ്ങളുടെ ഒരു സിനിമയില്‍ ടൊവിനോ അഭിനയിച്ചതാണ്. ഹെലികോപ്റ്റര്‍ സിനിമയുടെ സത്യാവസ്ഥ അന്വേഷിച്ചു. അപ്പോള്‍ അറിഞ്ഞത് അതിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായിട്ടുള്ള കോണ്‍ഫിഡന്റ് റോയിയുടെ തന്നെ ആവശ്യമായിരുന്നു അന്നത്തെ ദിവസം അങ്ങനെ പോകണമെന്നുള്ളത് എന്നാണ്. അത് വെറുതെ ടൊവിനോ എന്ന് പറയുന്ന ഒരു നടന്റെ പുറത്ത് ചാര്‍ത്തി അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് എന്നുള്ള ഒരു അപേക്ഷയുണ്ട്. ഞങ്ങള്‍ ആരും അതിനെതിരല്ല. അങ്ങനെ ഒരു കാര്യം സംഭവിച്ചു എന്ന് പറയുന്നതുകൊണ്ട് ഒരാളുടെ സമ്മതപ്രകാരം സംഭവിക്കുമ്പോള്‍ വെറുതെ ടൊവിനോയെ അതിനെക്കുറിച്ച് ബുദ്ധിമുട്ടിക്കുന്നതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്.
ഞങ്ങള്‍ എന്നും നിങ്ങളെപ്പോലുള്ളവരുടെ കൂടെതന്നെയാണ്. ഇപ്പോഴും ഐഡന്റിറ്റിയുടെ നിര്‍മ്മാതാവിന്റെ കൂടെ തന്നെയാണ് അദ്ദേഹം നില്‍ക്കുന്നത്. അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചാണ് നില്‍ക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കും, ഈ പറയുന്നപോലെ ചേട്ടനും അനിയനും തമ്മില്‍ പ്രശ്നങ്ങളൊക്കെ ഉണ്ടാകും. അതൊക്കെ തീര്ന്നുവരും. കാരണം സിനിമ അതിനതീതമാണ്. സിനിമ എന്ന് പറയുന്ന ഈ കലയോടുള്ള അമിതമായിട്ടുള്ള ഇഷ്ടവും പാഷനും കൊണ്ടാണ് ഞങ്ങളെല്ലാം സിനിമയ്ക്കകത്ത് നില്‍ക്കുന്നത്. സിനിമ മുന്നോട്ടു പോകണം.’ സന്ദീപ് സേനന് പറഞ്ഞു.
Recent Comments