ബ്രിട്ടീഷ് ഐക്കോണിക്ക് കാര്‍ നിര്‍മ്മാതാക്കളായ മിനി കൂപ്പറിന്റെ സൈഡ്വോക്ക് ലിമിറ്റഡ് എഡിഷന് മോഡലാണ് ടൊവിനോ സ്വന്തമാക്കിയത്. വളരെയധികം സവിശേഷതകളുള്ള ഒരു മോഡലാണിത്. പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന സൈഡ്വോക്ക് എഡിഷന്റെ എക്സ് ഷോറൂം വില 44.90 ലക്ഷമാണ്.
ഡീപ് ലഗുന മെറ്റാലിക് നിറത്തിലുള്ള മിനി കൂപ്പറാണ് ടൊവി സ്വന്തമാക്കിയിരിക്കുന്നത്. ഇലക്ട്രിക്കലി 20 സെക്കന്റ് കൊണ്ട് അടയ്ക്കുവാനും തുറക്കുവാനും കഴിയുന്ന ഫുള്‍ കണ്‍വര്‍ട്ടബിള്‍ സോഫ്റ്റ് ടോപ്പ് റൂഫാണ് ഈ മിനി കൂപ്പറിന്റെ സവിശേഷത.
ഇരട്ട എയര്‍ബാഗുകള്‍, റയര്വ്യൂവ് ക്യാമറ, ആന്ത്രസൈറ്റ് ഫിനിഷ് സ്പോര്‍ട് ലെതര്‍ സീറ്റുകള്‍, പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്ട്രോള്, 17 ഇഞ്ച് ലിമിറ്റഡ് എഡിഷന് അലോയ് വീലുകള്‍, വശങ്ങളിലും സ്റ്റിയറിംഗിലുമുള്ള സൈഡ്വോക്ക് ലോഗോ, ബ്രഷ്ഡ് അലോമിനിയം ഡോര്‍ സീല്‍ തുടങ്ങിയ പ്രത്യേകതള്‍ ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നു.
ഇന്ത്യയ്ക്കായി മിനി കൂപ്പര്‍ മാറ്റിവച്ചിരിക്കുന്ന 15 വാഹനങ്ങളിലൊന്നാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.
ബി.എം.ഡബ്ല്യുവിന്റെ ട്വിന്‍ സ്ക്രോള്‍ ടര്‍ബോയുടെ പിന്‍ബലമുള്ള രണ്ട് ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മിനികൂപ്പറിന് കരുത്തേകുന്നത്. 192 പി.എസ്. വരെ കരുത്തും 280 എന്‍.എം. ടോര്‍ക്കുമാണ് ഈ എഞ്ചിന് സൃഷ്ടിക്കുന്നത്. ഏഴ് സ്പീഡ് ഗിയറിനെക്കൂടാതെ ഇരട്ടക്ലച്ച് ട്രാന്‍സ്മിഷനാണ് ഈ വാഹനത്തിനുള്ളത്.
നിശ്ചലാവസ്ഥയില്‍നിന്ന് വെറും 7.1 സെക്കന്റിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ ഈ വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 230 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.
Recent Comments