ഫോറന്‍സിക്കിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിനുശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖില്‍പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡന്റിറ്റി. സൈക്കോളജിക്കല്‍ ത്രില്ലറായിരുന്നു ഫോറന്‍സിക്ക് എങ്കില്‍ ഐഡന്റിറ്റി ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രമാണ്. 90 ദിവസം നീളുന്ന ഐഡന്റിറ്റിയുടെ ഷെഡ്യൂളില്‍ 30 ദിവസവും നീക്കിവച്ചിരിക്കുന്നത് ഫൈറ്റ് സ്വീക്കന്സുകളുടെ ഷൂട്ടിംഗിന് വേണ്ടിയാണ്. ചിത്രീകരണം സെപ്തംബര്‍ അവസാനം ആരംഭിക്കും.
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്തിലകത്തിലാണ് ടൊവിനോ ഇനി ജോയിന്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന് വേണ്ടിയുള്ള പ്രത്യേക ഫോട്ടോഷൂട്ടില്‍ ടൊവിനോ പങ്കെടുത്തിരുന്നു. നടികര്‍തിലകം പൂര്‍ത്തിയാക്കിയതിനുശേഷം ടൊവിനോ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി.
വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാജു മല്യത്തും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ്. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ അന്യഭാഷയില്‍നിന്നുള്ള നടീനടന്മാരും ഭാഗമാകും. ബാംഗ്ലൂര്‍, മുംബയ്, ഹൈദരാബാദ്, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രീകരണം. 2018 ന് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ച അഖില്ജോര്ജാണ് ഐഡന്റിറ്റിക്കുവേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. ചാമന് ചാക്കോയാണ് എഡിറ്റര്‍. 2018 ന്റെയും എഡിറ്റര്‍ ചാമനായിരുന്നു. ഏറ്റവും കൗതുകമുള്ള കാര്യം ഫോറന്‍സിക്കിന്റെ ക്യാമറാമാന് അഖില്ജോര്ജും എഡിറ്റര്‍ ചാമന്ചാക്കോയുമായിരുന്നു എന്നുള്ളതാണ്. ചുരുക്കത്തില്‍ ഫോറന്‍സിക്കിനുശേഷം അഖില്‍-അനസ്-ടൊവിനോ-അഖില്‍ജോര്‍ജ്-ചാമന് ചാക്കോ കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രംകൂടിയാവും ഐഡന്റിറ്റി.
Recent Comments